പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്.
പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിയോടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വിജയൻ എത്തുകയായിരുന്നു. നെഞ്ചിനും ഇടുപ്പിനുമാണ് വിജയന് പരിക്കേറ്റത്.