പാലാ: കാർഷിക മേഖലയിലെ പ്രതിസന്ധികളിൽ ഫലപ്രദമായ ഇടപെടലുകൾക്ക് രൂപം കൊടുക്കുവാനും വൻകിട ടയർ കമ്പനികളുടെ താൽപ്പര്യങ്ങൾക്കായി ഉദാര ഇറക്കുമതി നയത്തിലൂടെ റബ്ബർ വില തകർച്ചയ്ക്ക് വഴിയൊരുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പാർടി കോട്ടയത്ത് റബ്ബർ ബോർഡിനു മുൻപിൽ നടത്തുന്ന സമര പരിപാടിയുടെ മുന്നോടിയായി കർഷക യൂണിയൻ (എം) സംസ്ഥാന നേതൃയോഗം ഇന്ന് (12-ാം തീയതി ചൊവ്വാ ) നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പാലാ കാർഷിക വികസന ബാങ്ക് ഹാളിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നങ്കോട്ട് അദ്ധ്യക്ഷതവഹിക്കും. സംസ്ഥാന ഭാരവാഹികൾ ജില്ലാ പ്രസിഡൻ്റുമാർ തുടങ്ങി വിദൂര സ്ഥലത്തു നിന്നുള്ള നേതാക്കന്മാർക്ക് ഓൺലൈനായും യോഗത്തിൽ പങ്കെടുക്കാനാകും. ഓൺലൈനിൽ പങ്കുചേരാൻ ആഗ്രഹം അറിയിക്കുന്നവർക്ക് ലിങ്ക് അയച്ചുതരുന്നതാണന്ന് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision