spot_img

വന്യ ജീവി ആക്രമണം കർഷകരക്ഷ വനം വകുപ്പ് ഉറപ്പാക്കണം: കർഷക യൂണിയൻ (എം)

Date:

കോട്ടയം: കാടുവിട്ടിറങ്ങുന്ന വന്യജീവികൾ കർഷകരെ ആക്രമിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും വ്യാപകമാകുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിനുള്ള ശാശ്വത പരിഹാര മാർഗങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരു കൾ ഉറപ്പാക്കണമെന്ന് കേരള കർഷക യൂണിയൻ (എം) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വന്യജീവികൾ വനാതിർത്തിയിലുള്ള

കാർഷികമേഖലകളിൽ നിന്നും പട്ടണങ്ങളിലേക്ക് കൂടി എത്തുന്ന സാഹചര്യത്തിൻ്റെ തെളിവാണ് കാട്ടുപന്നികളുടെ എ.റ്റി.എം കൗണ്ടർ ആക്രമണം. മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പായിരുന്ന കാട്ടിലെ ആവാസ വ്യവസ്ഥയുടെ തകർച്ചയാണ് വനാതിർത്തി വിട്ട് വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുവാൻ കാരണമാകു


ന്നതെന്ന യാഥാർത്ഥ്യം വനം വകുപ്പ് ബോധപൂർവം മറക്കുകയാണ്. വന്യമൃഗങ്ങൾക്ക് കാട്ടിലും മനുഷ്യർക്ക് നാട്ടിലും സ്വൈര്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ട സർക്കാരുകൾ
കർഷകർക്ക് നൽകാത്ത പരിരക്ഷ മൃഗങ്ങൾക്ക് ഉറപ്പുവരുത്തുന്നത് കാട്ടു നീതിയാണ്. മനുഷ്യജീവനും അവൻ്റെ സ്വത്തിനും യാതൊരു വിലയും കൽപ്പിക്കാത്ത കേന്ദ്ര വനം, വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവന്ന് വന്യമൃഗങ്ങളെക്കാൾ മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ചട്ടങ്ങൾ കൂടി ഉൾപ്പെടുത്തി നിയമം ഉടന്‍ ഭേദഗതി ചെയ്യണം .

ഇതിനായി കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സ്വയം രക്ഷയ്ക്കായി വന്യജീവികളെ പ്രതിരോധിക്കുന്ന ആളുകൾക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കുന്നത് ഒഴിവാക്കണമെന്നും


വിള നാശം സംഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുവാൻ പ്രത്യേക ട്രിബൂണൽ സ്ഥാപിച്ചു കൊണ്ട് അർഹമായ നഷ്ടപരിഹാര തുക സമയബന്ധിതമായി വിതരണം ചെയ്യണ മെന്നും
സോളാർ വേലികൾ കെട്ടിയും കിടങ്ങു കൾ നിർമ്മിച്ചുമുള്ള പ്രതിരോധത്തിനപ്പുറം നൂതനമായ ഇതര മാർഗങ്ങളും സ്വീകരിക്കണമെന്ന് യോഗം ആവശ്യ പ്പെട്ടു.


വന്യജീവി അക്രമങ്ങളിൽ ദുരിതമനുഭവിക്കുന്ന കർഷകരടക്കമുള്ളവരെ നേരിട്ട് കാണുവാനും ദുരിതത്തിന്റെ ആഘാതം ബോധ്യപ്പെടുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥ തല സംഘം വനാതിർത്തിയോട് ചേർന്ന കാർഷിക മേഖലകൾ സന്ദർശിക്കണമെന്നും കർഷക യൂണിയൻ (എം) നേതൃയോഗം ആവശ്യപ്പെട്ടു. പാലാ കാർഷിക വികസന ബാങ്ക് ഹാളിൽ ചേർന്ന നേതൃയോഗം പ്രസിഡൻ്റ് റെജി കുന്നങ്കോട്ട് ഉദ്ഘാടനം ചെയ്തു.

സീനിയർ ജനറൽ സെക്രട്ടറി കെ.പി. ജോസഫ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ, സംസ്ഥാന ഭാരവാഹികളായ ഇസഡ് .ജേക്കബ്, എ.എച്ച്. ഹഫീസ്, ഡോ. സാജു ഇടക്കാട് , റെജി ഓലിക്കകരോട്ട്, സന്തോഷ്‌ യോഹന്നാൻ, എ.എസ് .ആൻ്റണി, അപ്പച്ചൻ നെടുംപള്ളിൽ, ബേബി കപ്പിലുമാക്കൽ, കെ. ഭാസ്കരൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision


എൻ.സി. തോമസ്,എബ്രാഹം മാത്യു, ജോസ് അഗസ്റ്റ്യൻ, ഷാജി കൊല്ലിത്തടം, ജയിസൺ ജോസഫ്, സണ്ണി ആരുച്ചേരിൽ, ജോഷി കണിയാരകത്ത്, ചാക്കോ വർക്കി തുടങ്ങിയവർ നേതൃത്വം കൊടുത്തു. റബ്ബർ വിലയിടിവിനെതിരെ കേരളാ കോൺഗ്രസ് (എം) കോട്ടയത്ത് റബ്ബർ ബോർഡ് ഓഫീസിനു മുൻപിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ പരമാവധി റബ്ബർ കർഷകരെ പങ്കെടുപ്പിക്കുന്നതിനും ജില്ലകൾ തോറും അതാതു പ്രദേശത്തെ കാർഷിക പ്രശ്നങ്ങൾ സംബന്ധിച്ചുള്ള പരിഹാര ഇടപെടലുകൾക്കും യോഗം തീരുമാനിച്ചു.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related