അൽഫോൻസാമ്മയുടെ സമർപ്പണത്തിന്റെ അടിത്തറ കുടുംബം ആയിരുന്നു: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

Date:

കുടുംബങ്ങളുടെ വിശുദ്ധികരണം പ്രേഷിത പ്രവർത്തനമാണ്

കുടുംബങ്ങൾ പ്രേക്ഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അൽഫോൻസാമ്മയുടെ ജീവിതം എന്ന് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. താമരശ്ശേരി രൂപതയിൽ നിന്നെത്തിയ 30-ഓളം വൈദകർ വിശുദ്ധ കുർബാനയിൽ സഹകാർമ്മികരായിരുന്നു.
കുടുംബങ്ങളുടെ വിശുദ്ധികരണം പ്രേഷിത പ്രവർത്തനമാണ്. കുടുംബങ്ങളിലൂടെ സുവിശേഷം പ്രസംഗിക്കപ്പെടണം. അൽഫോൻസാ എന്ന വിശുദ്ധയുണ്ടെങ്കിൽ അതിന് ശ്രേഷ്ഠമായ കുടുംബ പശ്ചാത്തലത്തോട് കടപ്പെട്ടിരിക്കുന്നു. അൽഫോൻസാമ്മയുടെ ഭവനത്തിൻറെ ഭിത്തിയിൽ വിശുദ്ധ കർബാനയുടെ ചിത്രമായിരുന്നെങ്കിൽ അടുക്കളയിൽ പരിശുദ്ധ ത്രിത്വത്തിൻറെ സാന്നിധ്യം ഓർമ്മപ്പെടുത്തുന്ന ചിത്രം സൂക്ഷിച്ചിരുന്നു.


അൽഫോൻസാമ്മയുടെ സമർപ്പണത്തിന്റെ അടിത്തറ കുടുംബം ആയിരുന്നു. അൽഫോൻസാമ്മ വിശുദ്ധരെ കുറിച്ച് കേട്ടതും, ഉപവസിക്കാൻ പരിശീലിച്ചതും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പഠിച്ചതും കുടുംബത്തിൽനിന്നാണ്. ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം ഇവയൊക്കെ ആദ്യം അഭ്യസിച്ചത് കുടുംബത്തിലാണ്. കുടുംബത്തിൽ നിന്ന് കിട്ടിയ പ്രാഥമിക പാഠങ്ങൾ അവൾ സന്യാസജീവിതത്തിൽ പരിശീലിക്കുകയായിരുന്നു. അതുകൊണ്ടു കുടുംബങ്ങളെ വിശുദ്ധിയോടുകൂടെ പരിപാലിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് ബിഷപ്പ് ഓർമ്മപ്പെടുത്തി. പ്രാർത്ഥിച്ചാൽ ഒരിക്കലും ഉപേക്ഷിക്കാത്തവളാണ് അൽഫോൻസാമ്മ എന്നും ബിഷപ്പ് പറഞ്ഞു.


ഇന്ന് വിവിധ സമയങ്ങളിലായി പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ, ഫാ. അലക്സ് മൂലക്കുന്നേൽ, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ,ഫാ. അമൽ പുറത്തേട്ട് സിഎംഐ, ഫാ. ഇമ്മാനുവൽ കൊട്ടാരത്തിൽ, ഫാ. അലക്സാണ്ടർ പൈകട, ഫാ. മാത്യു പുന്നത്താനത്തുകുന്നേൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ജോൺ മണാങ്കൽ ജപമാല പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു.

ഭരണങ്ങാനത്ത് വി. അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം വി. അൽഫോൻസാമ്മയുടെ കബറിടത്തിങ്കല് പ്രാർത്ഥിക്കുന്നു. താമരശ്ശേരി രൂപതയിൽനിന്നെത്തിയ വൈദികർ സമിപം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...