സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നുവെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവിന് ഇരയായ സുമയ്യയുടെ കുടുംബം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.
ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറയുന്നു. ഞാന്‍ കൊടുത്ത പരാതിയെ കുറിച്ച് മാത്രമാണ് അവിടെ ആരോഗ്യ മന്ത്രി സംസാരിച്ചത്. ഡോക്ടറിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. പ്രതീക്ഷയുണ്ടായിരുന്നു. വാര്‍ത്ത കണ്ടതോടെ അത് പോയി. നടപടിയെടുക്കണം.
ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും. ചികിത്സയുമായി ബന്ധപ്പെട്ട് ഉടന്‍ ഒരു തീരുമാനം ഉണ്ടാക്കുമെന്നാണ് പറഞ്ഞത്. ഇതുവരേക്കും അവിടെ നിന്ന് ഒരിറിയിപ്പും വന്നിട്ടില്ല – സുമയ്യ പറഞ്ഞു.













