പാലാ: ആഴമേറിയ ദൈവവിശ്വാസവും സഹോദരങ്ങളോടുള്ള സ്നേഹവുമാണ് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴമേറിയ ദൈവാനുഭവത്തില് ജീവിക്കുന്ന ക്രൈസ്തവർ ഒരിക്കലും തിന്മയുടെ പാതകൾ തിരഞ്ഞെടുക്കുകയില്ല. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയിരിക്കുന്ന ദൈവവിശ്വാസം ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തായി പരിഗണിച്ച് ജീവിക്കേണ്ടവരാണ് ക്രൈസ്തവര്. വിശ്വാസമേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ധൈര്യപൂർവം തരണം ചെയ്ത് ജീവിക്കുന്നതിന് മക്കളെ പ്രാപ്തരാക്കാൻ മാതാപിതാക്കൾ പ്രതിജ്ഞാബദ്ധരാണന്നും മാര് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ രൂപതയിലെ പിതൃവേദിയുടെയും മാതൃവേദിയുടെയും പ്രോലൈഫ് സമിതിയുടെയും നേതൃത്വത്തിൽ നടന്ന കുടുംബസംഗമത്തിൽ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യന് വേത്താനത്ത്, കത്തീഡ്രൽ വികാരി റവ. ഫാ. സെബാസ്റ്റ്യന്റെ വെട്ടുകല്ലേല്, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര് റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ , പിതൃവേദി പ്രസിഡന്റ് ശ്രീ. ജോസഫ് വടക്കേൽ , മാതൃവേദി പ്രസിഡന്റ് ശ്രീമതി സിജി ലൂക്ക്സൺ പടന്നമാക്കൽ , പ്രോലൈഫ് സമിതി പ്രസിഡന്റ് ശ്രീ. മാത്യു എം കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.