കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ. പലപ്പോഴും മീൻ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ദിവസങ്ങളിലും കടലിൽ പോകാൻ
കഴിയുന്നില്ല. ഇതിനിടയിലാണ് വ്യാജ പ്രചരണം. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കപ്പൽ മുങ്ങിയത് കൊണ്ട് മത്സ്യ സമ്പത്തിന് കോട്ടം സംഭവിക്കില്ലെന്നും മായം കലക്കിയ മീനെന്നൊക്കെയാ
പ്രചരണമെന്നും ആലപ്പുഴ കാക്കാഴം തീരത്തെ മത്സ്യ തൊഴിലാളികള്‍ പറയുന്നു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം കടലിൽ പോയി മീൻപിടിക്കുകയെന്നത് തന്നെ വെല്ലുവിളിയാണ്. മഴ ശക്തമായതോടെ മീൻ പിടിക്കാൻ പോകാൻ കഴിയാത്ത അവസ്ഥയമുണ്ട്.













