മേജർ ആര്‍ച്ച് ബിഷപ്പിന്റെ പേരിൽ വ്യാജ സർക്കുലർ

Date:

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡ്ഡിൽ മേജർ ആർച്ചു ബിഷപ്പിൻ്റെ ഒപ്പോടുകൂടി വ്യാജ സര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സർക്കുലർ 5/2024, dated 15 June 2024 എന്ന ഉള്ളടക്കത്തോടെയാണ് വ്യാജ പ്രചരണം നടക്കുന്നത്.

ജൂലൈ 3 മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് സർക്കുലറിൻ്റെ ഉള്ളടക്കം.

ഇത്തരമൊരു സർക്കുലർ മേജർ ആർച്ചുബിഷപ്പ് നൽകിയിട്ടില്ല. ഇത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിൻ്റെ ഭാഗമാണെന്നും ഇക്കാര്യത്തിൽ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സീറോ മലബാര്‍ സഭാനേതൃത്വം പ്രസ്താവിച്ചു.

സീറോ മലബാർ സഭയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കാ സഭയുടെ കൂട്ടായ്‌മയിൽനിന്നു പുറത്തുപോയതായി കണക്കാക്കപ്പെടുമെന്ന് സഭാ നേതൃത്വം ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരിന്നു. ജൂലൈ മൂന്നിനുശേഷവും ഏകീകൃത രീതിയിൽനിന്നു വ്യത്യസ്തമായി വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികർക്ക് ജൂലൈ നാലു മുതൽ കത്തോലിക്ക സഭയിൽ പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്നതിൽനിന്ന് ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തുന്നതാണ്. തീരുമാനം സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികർക്കും ബാധകമായിരിക്കുമെന്നും സർക്കുലറിൽ സൂചിപ്പിച്ചിരിന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://youtu.be/SpX50UFqF9c

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...