നവജാതശിശുക്കൾക്ക് വസ്ത്രവും ഭക്ഷണവും നൽകുന്നതിൽ നാം കാണിക്കുന്ന അതേ ജാഗ്രത വിശ്വാസം കൈമാറുന്നതിലും വേണമെന്ന് ലെയോ പാപ്പ. ജനുവരി 11-ന് സിസ്റ്റൈൻ ചാപ്പലിൽ വത്തിക്കാൻ ജീവനക്കാരുടെ ഇരുപതോളം കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്നാനം നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന് ഭക്ഷണവും വസ്ത്രവും ആവശ്യമാണെങ്കിൽ, രക്ഷയിലേക്ക് നയിക്കുന്ന ദൈവീക ജീവനായ ‘വിശ്വാസം’ അതിലും പ്രധാനമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കുഞ്ഞുങ്ങൾ മാതാപിതാക്കളിൽ നിന്ന് ശാരീരികമായ ജീവൻ സ്വീകരിച്ചതുപോലെ, വിശ്വാസത്തിലൂടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













