അതിശൈത്യത്തിൽ അമേരിക്കയിൽ 5 മരണം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും അമേരിക്കയിൽ 23 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലാവസ്ഥ രൂക്ഷമായതോടെ വൈദ്യുതി വിതരണം താറുമാറായയി 10 ലക്ഷം പേർക്ക് വൈദ്യുതി നഷ്ടമായി. പതിമൂവായിരത്തോളം വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
അരിസോണ സംസ്ഥാനം മുതൽ അമേരിക്കയുടെ പകുതിയിലധികം ഭാഗങ്ങൾ രൂക്ഷമായ കാലാവസ്ഥയുടെ പിടിയിലാണ്. കനത്ത മഞ്ഞു വീഴ്ചയും ഐസ് മഴയും രൂക്ഷമായതോടെ ജനജീവിതം സ്തംഭിച്ചു.












