ചെന്നൈയിൽ കനത്ത മഴ; തീരപ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മാൻഡോസ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത്തിൽ ഇന്ന് വടക്കൻ തമിഴ്നാട് തീരംതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കുമിടയിൽ കര തൊടുമെന്നാണു മുന്നറിയിപ്പ്. ചെന്നൈയ്ക്കു സമീപം മഹാബലിപുരത്താകും കര തൊടുന്നതിന്റെ തുടക്കം.ചുഴലിക്കാറ്റ് ചെന്നൈയിൽനിന്ന് 400 കിലോമീറ്റർ അകലെയാണു നിലവിൽ സ്ഥിതിചെയ്യുന്നത്.ചെന്നൈ നഗരത്തിൽ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിന്നടിയിലാണ്.ടുത്ത രണ്ടു ദിവസത്തേക്കു കൂടി തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരമേഖലയിലും ശക്തിയായി മഴ പെയ്യും. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂർ, കടലൂര്‍, റാണിപ്പേട്ട് എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. 5000 പുനരധിവാസക്യാന്പുകൾ തുറന്നതായി സർക്കാർ അറിയിച്ചു. ചെന്നൈയിലും പുതുച്ചേരിയിലും ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റുകളെ വിന്യസിച്ചു.
അതീവജാഗ്രത മാൻഡോസ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്
Date: