അരുവിത്തുറ :ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് നാല്പതാം വെള്ളിയോടെ തുടക്കമാകും.നാല്പതാം വെള്ളിയാഴ്ച രാവിലെ 5.30, 6 . 45, 8.00, 9.15 ,10. 30 എന്നീ സമയങ്ങളിലും വൈകിട്ട് നാലിനും ദൈവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും.അന്നേദിവസം രാവിലെ 9.30, 11 .00, വൈകിട്ട് 5. 15 എന്നീ സമയങ്ങളിൽ ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടുകൂടിയ കുരിശിൻ്റെ വഴി വല്യച്ചൻ മലയിലേക്ക് നടത്തപ്പെടും രാവിലെ എട്ടു മുതൽ വല്യച്ചൻ മലയിൽ എത്തുന്ന തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്.നാല്പതാം വെള്ളിയാഴ്ച വൈകുന്നേരത്തെ തിരുകർമ്മങ്ങളോട് അനുബന്ധിച്ച് കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന അരുവിത്തുറ വല്യച്ചൻ മലയുടെ രാജശില്പി റവ. ഫാ.തോമസ് ഓലിക്കലിനെ ആദരിക്കും. മോൺ. റവ. ഫാ സെബാസ്റ്റ്യൻ വേത്താനത്ത് വല്യച്ചൻ മലയിൽ സന്ദേശം നൽകും.മാർച്ച് 29ന് വിപുലമായ ഓശാന ഞായറാഴ്ച ആചരണങ്ങൾ ദൈവാലയത്തിൽ നടക്കും.മാർച്ച് 30 തിങ്കളാഴ്ച രാവിലെ 6.30 ന് ദൈവാലയത്തിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്ലൂസ് മോൺ റവ. ഡോ ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.തുടർന്ന് 40 മണി ആരാധന ആരംഭിക്കും.ഏപ്രിൽ 1 ബുധനാഴ്ച ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ 40 മണി ആരാധന സമാപിക്കും.ഏപ്രിൽ 3 ന് അതി വിപുലമായ ദുഃഖവെള്ളി ആചരണങ്ങൾ വല്യച്ചൻ മലയിൽ നടക്കും. രാവിലെ 11 മുതൽ വല്യച്ചൻ മലയിൽ പാനവായന ഉണ്ടാവും. വെള്ളിയാഴ്ചത്തെ ഔദ്യോഗിക തിരുകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് 2. 30ന് അരുവിത്തുറ ഫൊറോന തീർത്ഥാടന ദൈവാലയത്തിൽ ആരംഭിച്ച് നാലിന് കരുണയുടെ ജപമാല പ്രദക്ഷിണത്തോടുകൂടി കുരിശിന്റെ വഴി ചൊല്ലി വല്യച്ചൻ മലകയറും. അരുവിത്തുറ ഫൊറോന തീർത്ഥാടന ദൈവാലയത്തിൽ റവ. ഫാ ഷീൻ പാലയ്ക്കാതടത്തിലും വല്ല്യച്ചൻ മലയിൽ റവ.ഫാ സെബാസ്റ്റ്യൻ കുറ്റിയാനിയ്ക്കലും സന്ദേശം നൽകും. ദുഃഖവെള്ളിയാഴ്ച രാവിലെ 7:00 മുതൽ വല്യച്ചൻ മലയിൽ നേർച്ച കഞ്ഞി വിതരണം ഉണ്ടാവും നാല്പതാം വെള്ളി ദുഃഖവെള്ളി ദിവസങ്ങളിൽ വല്യച്ചൻ മലയിൽ നാല് ഗ്രൗണ്ടുകളിലായി വാഹന പാർക്കിംഗ് ക്രമീകരിക്കും. ഇതോടൊപ്പം മലയടിവാരത്തെ പാർക്കിങ്ങ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാം.ദുഃഖവെള്ളിയാഴ്ച അരുവിത്തുറ സ്റ്റേഡിയത്തിലും വാഹന പാർക്കിംങ്ങ് ക്രമീകരിച്ചിട്ടുണ്ട്. ദുഃഖ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മുതൽ പാലാ -ഭരണങ്ങാനം – കൊണ്ടൂർ – കോളേജ് റോഡ് വഴി അരുവിത്തുറയിലേക്ക് വൺവേ ഗതാഗത ക്രമീകരണം ഒരുക്കിയിട്ടുണ്ട് ഇതോടൊപ്പം വല്യച്ചൻ മലയിൽ എത്തുന്ന തീർത്ഥാടകര്‍ക്കായി കുടിവെള്ള മുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അരുവിത്തുറ ഫൊറോന വികാരി വെരി റവ .ഫാ .മാത്യു ചന്ദ്രൻകുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular