പാലാ:കർഷക ഉത്പാദക കമ്പനികളെ കയറ്റുമതി രംഗത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന കേന്ദ്രഗവ സ്ഥാപനമായ
Agricultural and Processed Food Products Export Development Authority എന്ന APEDA യുടയും സംസ്ഥാന സർക്കാരിൻ്റെ കൃഷി വകുപ്പ് എഫ്. പി. ഒ കളുടെ മാർക്കറ്റിങ്ങ് പ്രോൽസാഹിപ്പിക്കാൻ ഏർപ്പെടുത്തിയ “കേരളാ ഗ്രോ ” ബ്രാൻഡ് നെയിം സംബന്ധിച്ചും
വിശദീകരിക്കുന്നതിനായി കോട്ടയം ജില്ലയിലെ എല്ലാ കർഷക ഉൽപ്പാദക കമ്പനി /സംഘടനാ പ്രതിനിധികൾക്കും വേണ്ടി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കാർഷിക സംരംഭക പ്രോൽസാഹന സെമിനാർ സംഘടിപ്പിച്ചു. പാലാ ഷാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന സെമിനാറിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷാജു.വി.തുരുത്തൻ നിർവ്വഹിച്ചു. പി.എസ്.ഡബ്ലിയുഎസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ലിയു.എസ്. അസി. ഡയറക്ടർ ഫാ.ഇമ്മാനുവൽ
കാഞ്ഞിരത്തുങ്കൽ, പി.ഡി.എസ്-സി.ബി. ബി.ഒ സ്റ്റേറ്റ് കോർഡിനേറ്റർ സാബിൻ ജോസ്,എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം എന്നിവർ പ്രസംഗിച്ചു. APEDA ഓഫീസർ ആൽഫീൻ സന്തോഷ്, കൃഷിവകുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ്, കൃഷി വികസന ഓഫീസർ ജോ പൈനാപ്പള്ളിൽ,മാർക്കറ്റിങ്ങ് ഓഫീസർ
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
യമുന ജോസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. പി.എസ്. ഡബ്ബിയു . എസ് ടീമംഗങ്ങളായ ജോയി മടിയ്ക്കാങ്കൽ, സിബി കണിയാം പടി, ഷീബാ ബെന്നി, സെബാസ്റ്റ്യൻ ആരുച്ചേരിൽ, ജോസ് നെല്ലിയാനി, വിമൽ ജോണി, മെർളി ജയിംസ്, തോമസ് മണ്ഡപത്തിൽ, ജോസ് മോൻ ഇടത്തടത്തിൽ, സിൽജോ ഈറ്റ യ്ക്കക്കുന്നേൽ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു. പ്രോഗ്രസീവ് ഫാർമേഴ്സ്
ഈരാറ്റുപേട്ട, പള്ളം ബ്ലോക്ക് എഫ്.പി.ഒ, കടന്തേരി എഫ്.പി.ഒ, കാഞ്ഞിരപ്പള്ളി എഫ്.പി.ഒ ,പാലാ സാൻതോം എഫ്.പി.ഒ, ളാലം എഫ്.പി.ഒ, കർഷക മിത്രം കാഞ്ഞിരപ്പള്ളി, ഇൻഗ്രോം ഭരണങ്ങാനം, ഫെർട്ടിലാൻ്റ് ചിറ്റടി, ഫാത്തിമാപുരം എഫ്.പി.ഒ, കർഷക വിളവിപണന കേന്ദ്രം മൂഴൂർ, എം.എ.എഫ് മാടപ്പള്ളി, അയർക്കുന്നം എഫ്.പി.ഒ,പി.ഡി.എസ് കാഞ്ഞിരപ്പള്ളി, പോങ്ങത്താനം
എഫ്.പി.സി, കടുത്തുരുത്തി എഫ്.പി.ഒ, വേമ്പനാട് എഫ്.പി.ഒ, കിങ്ങ്സ് കാക്കൊമ്പ്, കാഞ്ഞിരമറ്റം എഫ്.പി.സി, കോട്ടയം കർഷക ഉൽപ്പന്ന വിപണന സംഘം,പാലാ ഹരിതം എഫ്.പി.സി, അമൃതഗിരി എക്കോ, മാടപ്പള്ളി എഫ്.പി.സി, മദ്ധ്യകേരള എഫ്.പി.ഒ കടുത്തുരുത്തി, നീലൂർ എഫ്.പി.സി, എം.എഫ്.പി.സിമാൻവെട്ടം തുടങ്ങി കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷക കൂട്ടായ്മാ ഭാരവാഹികൾ സെമിനാറിൽ പങ്കെടുത്തു.