കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗംഗാധരൻ, ഗോപാലൻ,
സുരേന്ദ്രൻ ഈ മൂന്നു പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്.