രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും.
അതേസമയം ചില്ലറ വില്പനയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനാൽ അധിക തീരുവ പൊതുമേഖലാ എണ്ണക്കമ്പനികൾ വഹിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.