പാപം ദുഷ്ടരുടെ ജീവിതത്തെ ഭരിക്കുമ്പോൾ, ദൈവസ്നേഹമാണ് ദൈവഭക്തിയുള്ള വിശ്വാസിയുടെ ജീവിതത്തെ നയിക്കുന്നത്.
ദുഷ്ടരുടെ മാർഗ്ഗം നാശത്തിലെക്കും മരണത്തിലേക്കുമാണ് നയിക്കുന്നത്. തെറ്റുകളും ദുഷ്ടതയും കണ്ടുപിടിക്കപ്പെടുകയില്ലെന്നും, താൻ ശിക്ഷിക്കപ്പെടുകയില്ലെന്നുമുള്ള വിശ്വാസമാണ് പാപത്തിൽ തുടരാൻ ദുഷ്ടനെ പ്രേരിപ്പിക്കുന്നത്. എന്നാൽ പാപത്തിൽനിന്ന് അകന്ന് നന്മയിൽ ജീവിക്കാനും, സംരക്ഷണത്തിനായി ദൈവത്തിൽ അഭയം തേടാനുമാണ് ദാവീദ് ആഗ്രഹിക്കുന്നത്. തന്നിലേക്ക് തിരിയുകയും തന്നോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നവർക്ക് സമൃദ്ധമായി ജീവനേകുന്ന ദൈവത്തിലാണ് അവൻ ആശ്രയിക്കുന്നത്. തിന്മയിൽ പതിക്കാതെ തന്റെ മാർഗ്ഗത്തെ സംരക്ഷിക്കണമേയെന്നും, അത് നന്മയുടേതാകണമേയെന്നും ദാവീദ് പ്രാർത്ഥിക്കുന്നതും ഇതേ വിശ്വാസത്താലാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision