പാലാ: ലഹരി വിരുദ്ധ പാലായ്ക്കുവേണ്ടി എല്ലാവരും ഉണരണം എന്നും സമൂഹത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ തിന്മയാണ് ലഹരി ഉപയോഗം എന്നും പിതാവ് ഓർമ്മിപ്പിച്ചു. പാലാ രൂപതയുടെ 43 മത് ബൈബിൾ കൺവെൻഷന്റെ സമാപ സമ്മേളനത്തിൽ സന്ദേശം നല്കുകയായിരുന്നു പിതാവ്.
പാലാ രൂപതാധ്യക്ഷ്യൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും വെരി. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് സ്വാഗതവും, മോൺ. ജോസഫ് മലേപ്പറമ്പിൽ, ഡോ. ജോസഫ് അരിമറ്റത്തിൽ എന്നിവർ ആശംസയും ഫാ. ആൽബിൻ പുതുപ്പറമ്പിൽ നന്ദിയും അർപ്പിച്ചു.












