സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നിലം പതിച്ചു. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനിൽ
പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. 2026 ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും. അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണമെന്നും
പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എന്റെ ഗുരുനാഥന്‍. മറ്റാര്‍ക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.













