വിശുദ്ധ പൗലോസിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ലിക്കായ്യോണിയയിലെ ലിസ്ട്രാ സ്വദേശിയായിരിന്നുവെന്നാണ് പറയപ്പെടുന്നത്. യുവത്വത്തില്‍ തന്നെ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ ലിഖിതങ്ങള്‍ തന്റെ പഠനവിഷയമാക്കിയിരുന്നു.
വിശുദ്ധ പൗലോസ് ലിക്കായ്യോണിയയില്‍ സുവിശേഷ പ്രഘോഷണത്തിനായി വന്നപ്പോള്‍ ഇക്കോണിയമിലേയും ലിസ്ട്രായിലേയും പ്രേഷിതർ വിശുദ്ധ തിമോത്തിയോസിനെ ഒരു നല്ല സ്വഭാവത്തിനുടമയാക്കിയിരുന്നു. അതിനാല്‍ തന്നെ വിശുദ്ധ പൗലോസ് ബര്‍ണാബാസ്സിന്റെ ഒഴിവിലേക്ക് വിശുദ്ധ തിമോത്തിയോസിനെ തന്റെ സഹചാരിയായി തിരഞ്ഞെടുത്തു. വിശുദ്ധ പൗലോസ് തിമോത്തിയോസിന്റെ നെറുകയില്‍ കൈകള്‍ വെച്ച് അദ്ദേഹത്തെ തന്റെ സുവിശേഷ ദൗത്യത്തിലേക്ക് സ്വീകരിച്ചു. ആ നിമിഷം മുതല്‍ വിശുദ്ധ പൗലോസ്, തന്റെ ശിഷ്യനായും സഹോദരനായും വിശുദ്ധ തിമോതീയൂസിനെ സ്വീകരിച്ചു.
“വിശുദ്ധ തിമോത്തിയുടെ പ്രവര്‍ത്തനങ്ങളു”ടെ ചില രേഖകൾ എഫേസൂസിലെ പ്രസിദ്ധനായ മെത്രാനായിരുന്ന പോളിക്രേറ്റിന്റേതാണെന്ന്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, അവ നാലോ അഞ്ചോ നൂറ്റാണ്ടുകളില്‍ എഫേസൂസില്‍ വെച്ച് രചിക്കപ്പെടുകയും ഫോടിയൂസിനാല്‍ സംഗ്രഹിക്കപ്പെടുകയും ചെയ്തതാണെന്ന് പറയപെടുന്നു. കാറ്റഗോഗിയ എന്നറിയപ്പെടുന്ന ഒരുത്സവത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ ആയിരുന്നു ഈ കൊലപാതകം.
ജനുവരി 22നാണ് ഈ ഉത്സവം ആഘോഷിക്കപ്പെട്ടിരുന്നത്. ചരിത്രരേഖകൾ പ്രകാരം 97-ല്‍ നേര്‍വാ ചക്രവര്‍ത്തിയുടെ കാലത്ത് വിഗ്രഹാരാധകര്‍ വിശുദ്ധ തിമോത്തിയോസിനെ കല്ലെറിഞ്ഞും, ദണഡുകളാല്‍ പീഡിപ്പിച്ചും കൊലപ്പെടുത്തി എന്നാണ് പറയെപെടുന്നത്. ഈ വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ കോണ്‍സ്റ്റാന്റിയൂസിന്റെ ഭരണകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയതായി പറയപെടുന്നു.
പൗലോസ് സ്ലീഹായുടെ വിശ്വസ്ത സ്നേഹിതനും ശിഷ്യനും സന്തത സഹചാരിയുമായിരുന്നു വിശുദ്ധ തീത്തൂ സ്. അന്ത്യോക്യയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം ഗ്രീക്കുകാരനാണ്.
“നിങ്ങളെപ്രതി തീത്തൂസിന്റെ ഹൃദയത്തിലും തീക്ഷണത നിവേശിപ്പിച്ച ദൈവത്തി നു നന്ദി. അദ്ദേഹം ഉപദേശം സ്വീകരിക്കുക മാത്രമല്ല, അത്യുൽസാഹത്തോടെ സ്വമനസ്സാലെ നിങ്ങളുടെ അടുക്കലേയ്ക്ക് വരികയും ചെയ്തു.(2: കോറി. 7-8). വീണ്ടും വീണ്ടും കൊറിന്ത്യർക്കുള്ള ഇ ലേഖനത്തിൽ പൗലോസ് സ്ലീഹാ തീത്തൂസിന്റെ സേവനങ്ങളെ വർണിക്കുന്നുണ്ട്.
തീത്തൂസ് ക്രീറ്റ് എന്ന ദ്വീപിൽ സഭാ ഭരണം നടത്തിയെന്നാണ് പൗലോസ് സ്ലീഹാ തീത്തൂസിനെഴുതിയ ലേഖനങ്ങളിൽ .നിന്ന് മനസ്സിലാവുന്നത്. വിശുദ്ധ പൗലോസിന്റെ രക്തസാക്ഷിത്വത്തിനു ശേഷം 27 കൊല്ലം തീത്തൂസ് ജീവിച്ചിരുന്നതായും അത് കഴിഞ്ഞു രക്ത സാക്ഷിയായതായും ആണ് കരുതപ്പെടുന്നത്