ഇറ്റലിയിലെ ഒരു സാധാ കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു കഴിഞ്ഞിരുന്നു.
തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡനം സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി കിടന്നിരുന്നു. മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം സ്വീകരിക്കുകയും ചെയ്തു.
1918 സെപ്തംബർ 20 -ാം തീയതി കുരിശിനു മുമ്പിലുള്ള പ്രാർത്ഥനയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശരീരത്തു പഞ്ചക്ഷതമുണ്ടായി.













