വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാന്‍ ആയിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ അടിച്ചമര്‍ത്തലില്‍ വിശുദ്ധ സബിനുസും അദ്ദേഹത്തിന്റെ ധാരാളം പുരോഹിതന്‍മാരും തടവിലാക്കപ്പെട്ടു.
വിശുദ്ധന്റെ രണ്ടു പുരോഹിതാര്‍ത്ഥികളായ മാര്‍സെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരും തങ്ങളുടെ വിശ്വാസത്തെ മുറുകെപിടിച്ചതിനാല്‍ അവരെ ചമ്മട്ടികൊണ്ടടിക്കുകയും, അമിതമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം പലവിധ പീഡനങ്ങള്‍ മൂലം അവര്‍ രണ്ടുപേരും അധികം താമസിയാതെ മരണമടഞ്ഞു. ഇത് കണ്ട നിന്ന വിശുദ്ധന്റെ സഹതടവുകാര്‍ ഉടനെ തന്നെ മാമോദീസ സ്വീകരിച്ചു. ഈ സംഭവം കണ്ണുകള്‍ക്ക് അസുഖം മൂലം പീഡനമനുഭവിച്ചിരുന്ന ഗവര്‍ണറായ വെനൂസ്റ്റിയന്റെ മതപരിവര്‍ത്തനത്തിനു കാരണമാവുകയും ചെയ്തു.
അദ്ദേഹവും, അദ്ദേഹത്തിന്റെ ഭാര്യയും, കുട്ടികളും പിന്നീട് ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവന്‍ നല്‍കിയതായി പറയപ്പെടുന്നു.
സ്പോലെറ്റോയില്‍ വെച്ച് വിശുദ്ധ സബിനൂസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും അവിടെ നിന്നും ഒരു മൈല്‍ അകലെ അടക്കം ചെയ്യുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision