അനുദിന വിശുദ്ധർ – വിശുദ്ധ റാഫേല്‍ കലിനോവ്സ്കി

Date:

നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേല്‍ കലിനോവ്സ്കിയുടെ ജനനം. തന്റെ പിതാവിന്റെ സ്കൂളില്‍ തന്നെയാണ് ഇദ്ദേഹവും പഠിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ഒരു ഉള്‍വിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

1857-ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ റെയില്‍ ഗതാഗത നിര്‍മാണത്തിന്‍റെ പദ്ധതിയും മേല്‍നോട്ടവും നിര്‍വഹിച്ചത്. 1862-ല്‍ ക്യാപ്റ്റന്‍ ആയി സ്ഥാനകയറ്റം ലഭിച്ചു. ബ്രെസ്റ്റ്-ലിറ്റോവ്സ്ക് എന്ന സ്ഥലത്തായിരുന്നു നിയമനം. അവിടെ വിശുദ്ധന്‍ മത പഠന ക്ലാസ്സുകള്‍ ആരംഭിക്കുകയും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കുകയും ചെയ്തു. അതിന്റെ സര്‍വ്വ ചിലവുകളും ഇദ്ദേഹമാണ് വഹിച്ചിരുന്നത്. താല്‍പ്പര്യമുള്ള ആര്‍ക്കും ഇവിടെ പഠിക്കാമായിരുന്നു.


1863-ലെ ഉണ്ടായ പോളിഷ് കലാപത്തെ വിശുദ്ധന്‍ പിന്തുണച്ചു. തുടര്‍ന്ന്‍ റഷ്യന്‍ സൈന്യത്തില്‍ നിന്നും രാജിവെച്ച ഇദ്ദേഹം, താന്‍ ആര്‍ക്കും വധശിക്ഷ വിധിക്കില്ല ഒരു തടവ് പുള്ളിയെയും വധിക്കുകയില്ല എന്ന ഉടമ്പടിമേല്‍ വില്‍നാ പ്രദേശത്ത് കലാപകാരികളുടെ മന്ത്രിയായി. 1864 മാര്‍ച്ച് 25ന് അദ്ദേഹത്തെ റഷ്യന്‍ അധികാരികള്‍ തടവിലാക്കി. 1864-ജൂണില്‍ വധശിക്ഷക്ക് വിധിച്ചെങ്കിലും ഇത് ഒരു രാഷ്ട്രീയ രക്തസാക്ഷിയെ സൃഷ്ടിക്കും എന്നുള്ള ഭയത്താല്‍ സൈബീരിയയിലെ ഉപ്പ് ഖനിയില്‍ നിര്‍ബന്ധിത സേവനത്തിനായി വിശുദ്ധനെ അയച്ചു.

1873-ല്‍ മോചനം നേടിയ വിശുദ്ധന്‍ തന്റെ ജന്മദേശമായ ലിത്വാനിയ വിട്ട് ഫ്രാന്‍സിലെ പാരീസിലെത്തുകയും അവിടെ അദ്ധ്യാപക വൃത്തി ചെയ്തു ജീവിക്കുകയും ചെയ്തു. അവസാനം 1877-ല്‍ അദ്ദേഹം ദൈവവിളി സ്വീകരിച്ചുകൊണ്ട് ഓസ്ട്രിയായിലെ ഗ്രാസിലുള്ള കാര്‍മ്മലൈറ്റ് സഭയില്‍ ചേരുകയും റാഫേല്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഹംഗറിയില്‍ ദൈവശാസ്ത്രം പഠിച്ചു. പിന്നീട് പോളണ്ടിലെ സാമായിലുള്ള കാര്‍മ്മലൈറ്റ് ആശ്രമത്തില്‍ ചേരുകയും 1882 ജനുവരി 15ന് അഭിഷിക്തനാവുകയും ചെയ്തു.

1983 ജൂണ്‍ 22ന് പോളണ്ടിലെ ക്രാക്കോവില്‍ വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

2024-ല്‍ വിജയമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍, ആരാധകരില്‍ നിരാശ

ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ തോല്‍വിയേറ്റ് വാങ്ങിയും അഞ്ച്...

ആലപ്പുഴയിൽ മുയലിന്റെ കടിയേറ്റ് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു

ആലപ്പുഴ തകഴിയിൽ മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി...

ദൈവം നമ്മോട് പ്രഥമവും പ്രധാനവുമായി ചോദിക്കുന്ന ചോദ്യം സ്നേഹത്തെക്കുറിച്ച് ആയിരിക്കും

ദൈവം നമ്മോട് പ്രഥമവും പ്രധാനവുമായി ചോദിക്കുന്നത് സ്നേഹത്തെക്കുറിച്ച് ആയിരിക്കും. 'നിങ്ങൾ എങ്ങനെയാണ്...