വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. സമാധാനത്തിന്റെ ഈ കാലയളവില്‍ ദമാസുസ് പാപ്പാ സഭയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു. പഴയ നിയമത്തേയും പുതിയനിയമത്തേയും അടിസ്ഥാനമാക്കി ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു.
രക്തസാക്ഷികളുടെ ശവകല്ലറകള്‍ക്ക് വേണ്ടി ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് വിശുദ്ധന്‍ കൂടുതല്‍ അറിയപ്പെടുന്നത്. ഇദ്ദേഹം ഉത്സാഹപൂര്‍വ്വം മുന്‍പുണ്ടായ മതപീഡനങ്ങളില്‍ മറക്കപ്പെട്ട രക്തസാക്ഷികളുടെ കല്ലറകള്‍ തിരഞ്ഞ് കണ്ടു പിടിക്കുകയും. അവയിലേക്കുള്ള നടപ്പാതകളും കല്‍പ്പടവുകളും വെട്ടി തെളിയിക്കുകയും അവിടേക്ക് തീര്‍തഥാടകരെ സ്വാഗതം ചെയ്യുകയും ചെയ്തു. വിശുദ്ധ പത്രോസിന്റെ സിംഹാസനം ദമാസുസ് പാപ്പായുടെ ഭരണത്തില്‍
ബഹുമാനിക്കപ്പെട്ടത് പോലെ മറ്റൊരു കാലത്തും ബഹുമാനിക്കപ്പെട്ടിട്ടില്ല. റോമന്‍ അധീശത്വത്തിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പ്രഥമ ന്യായാലയമെന്ന നിലയില്‍ പരിശുദ്ധ സഭയുടെ അധീശത്വത്തെ അംഗീകരിക്കുവാന്‍ അദ്ദേഹം ഭരണാധികാരികളെ പ്രേരിപ്പിച്ചു. അധികാര ശ്രേണിയില്‍ അടുത്തതായി വരുന്നത് വിശുദ്ധ മാര്‍ക്കിന്റെ അലെക്സാണ്ട്രിയായും റോമിലേക്ക് പോകുന്നതിനു മുന്‍പ് പത്രോസ് ഭരിച്ച അന്തിയോക്കുമാണ്. തന്റെ 80 വര്‍ഷക്കാലത്തെ ഭരണത്തിനു ശേഷം 384-ല്‍ ആണ് കടുത്ത ദൈവഭക്തനായ ദമാസുസ് പാപ്പാ അന്ത്യനിദ്ര കൈകൊണ്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision