ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ് അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്.
ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു.
ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ കാനണ്‍ ആയിരിക്കെ വിശുദ്ധ ഓഡോ ക്ലൂണി ആശ്രമത്തിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബെര്‍ണോയുമായി പരിചയത്തിലാവുകയും പിന്നീട് ബൌമെയിലെ ഒരു ക്ലൂണി ആശ്രമത്തിലെ സന്യാസിയാവുകയും ചെയ്തു. 927-ല്‍ അദ്ദേഹം ബെര്‍ണോയുടെ പകരക്കാരനായി ക്ലൂണി ആശ്രമത്തിലെ മഠാധിപതിയായി ചുമതലയേറ്റു.
ജോണ്‍ പതിനാറാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കി പകരം ആശ്രമജീവിതം ജീര്‍ണ്ണിച്ച അവസ്ഥയിലായികൊണ്ടിരുന്ന ഇറ്റലിയിലേയും ഫ്രാന്‍സിലെയും ആശ്രമങ്ങള്‍ക്ക് നവോത്ഥാനം നല്‍കുക എന്ന ചുമതല നല്‍കി.
ആശ്രമ നവോത്ഥാനത്തിന് പുറമേ നിരവധി സാഹിത്യ കൃതികളും ആരാധനാ ഗീതങ്ങളും ഈ വിശുദ്ധന്റെതായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ I’Isle-Jourdain-ല്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ലൂണിയിലെ വിശുദ്ധ ഓഡോ, ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിനെ സ്നേഹിക്കുക മാത്രമല്ല, ഒരു ചെറുപ്പകാരനെന്ന നിലയില്‍ വിശുദ്ധ മാര്‍ട്ടിന്‍ ഭിക്ഷകാരോട് കാണിച്ചിരുന്ന സ്നേഹം അനുകരിക്കുവാനും ശ്രമിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision