അനുദിന വിശുദ്ധർ – വിശുദ്ധ നാര്‍സിസ്സസ്

Date:

ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വിശുദ്ധ നാര്‍സിസ്സസിന്റെ ജനനം, ഏതാണ്ട് 80 വയസ്സായപ്പോഴേക്കുമാണ് അദ്ദേഹം ജെറുസലേം സഭയുടെ മുപ്പതാമത്തെ മെത്രാനായി അധികാരത്തിലെത്തുന്നത്.

ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ്‌ സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 

ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീര്‍ന്നുപോയി. നാര്‍സിസ്സസ് ഉടന്‍ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് അടുത്തുള്ള കിണറുകളില്‍ നിന്നും വെള്ളം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു.

വെള്ളം കൊണ്ടുവന്നു കഴിഞ്ഞപ്പോള്‍ വെള്ളത്തിനു മുകളിലായി അദ്ദേഹം ചില പ്രാര്‍ത്ഥനകള്‍ മന്ത്രിച്ച ശേഷം വെള്ളമെടുത്ത് വിളക്കുകളില്‍ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ആ വെള്ളമെല്ലാം എണ്ണയായി മാറി.


ഒരിക്കലും തിരുത്തുവാനാകാത്ത മൂന്ന് പാപികള്‍ സഭാകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാട് മൂലം അദ്ദേഹത്തിനെതിരെ വ്യാജ കുറ്റാരോപണം നടത്തി. ഈ ആരോപണം എന്താണെന്ന് യൂസേബിയൂസ്‌ വിശദമാക്കിയിട്ടില്ല. ഒന്നാമന്‍ തന്റെ ആരോപണം തെറ്റാണെങ്കില്‍ താന്‍ അഗ്നിയാല്‍ നശിച്ചു പോകുമെന്നും, രണ്ടാമന്‍ തന്റെ ആരോപണം തെറ്റാണെങ്കില്‍ തനിക്ക്‌ മാരകമായ കുഷ്ഠരോഗം ബാധിച്ച്‌ നശിച്ച് പോകട്ടെയെന്നും, മൂന്നാമന്‍ തന്റെ ആരോപണം തെറ്റാണെന്ന് വന്നാല്‍ താന്‍ അന്ധനായി മാറട്ടെ എന്നും പറയുന്നു. ഇവരുടെ ആരോപണം സത്യമല്ലാതിരുന്നതിനാല്‍ കുറച്ച്‌ കാലങ്ങള്‍ക്ക്‌ ശേഷം ദൈവീക ശിക്ഷ അവരെ തേടിയെത്തി. 

ഒന്നാമന്‍ തന്റെ ഭവനത്തില്‍ വെന്തു മരിച്ചു, രണ്ടാമനാകട്ടെ കുഷ്ഠരോഗം ബാധിക്കുകയും ചെയ്തു, ഇതല്ലാം കണ്ട് ഭയന്ന മൂന്നാമന്‍ തങ്ങളുടെ ഗൂഡാലോചന തുറന്നു ഏറ്റ് പറഞ്ഞു. തന്റെ പാപം നിമിത്തം നിരന്തരമായി കണ്ണുനീരൊഴുക്കിയതിനാല്‍ മരിക്കുന്നതിനു മുമ്പ് അവന്‍ അന്ധനായി തീരുകയും ചെയ്തു. ഈ അപഖ്യാതികള്‍ മൂലം ജനങ്ങളുടെ ഇടയില്‍ നാര്‍സിസ്സസിനോടുള്ള ആദരവിന് കോട്ടമൊന്നും സംഭവിച്ചില്ല. ഈ അപവാദം മൂലം നാര്‍സിസ്സസ് ജെറൂസലേം വിട്ട് താന്‍ വളരെകാലമായി ആഗ്രഹിച്ചിരുന്നത് പോലത്തെ ഏകാന്ത ജീവിതം നയിച്ചു.
പിന്നീട് നാര്‍സിസ്സസ് ഇടവക വൈദികനായി നിയമിതനായി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

വിശുദ്ധ നാര്‍സിസ്സസ് തന്റെ പ്രാര്‍ത്ഥനകള്‍ വഴിയും, പ്രചോദനം നല്‍കിയും തന്റെ ജനത്തെ സേവിച്ചു കൊണ്ടിരുന്നു.

ഈജിപ്തിലെ ആര്‍സിനോയിറ്റസിനുള്ള കത്തില്‍ വിശുദ്ധ അലെക്സാണ്ടര്‍ നാര്‍സിസ്സസിന് അപ്പോള്‍ ഏതാണ്ട് 116 വയസ്സോളം പ്രായമായെന്ന് സാക്ഷ്യപ്പെടുത്തുയിട്ടുണ്ട്. ഒക്ടോബര്‍ 29-നാണ് റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ വിശുദ്ധന്റെ ഓര്‍മ്മ ദിവസം. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...