അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

Date:

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴില്‍ റോമില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്‍ ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്നു. ജ്ഞാനസ്നാനത്തിനു മുന്‍പ്‌ വിശുദ്ധന്റെ ഭാര്യയായിരുന്ന തിയോപിസ്റ്റായും, അഗാപിയൂസ്, തിയോപിസ്റ്റസ് എന്ന് പേരായ രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്‌. തങ്ങളുടെ സത്യവിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തിനു ശേഷമാണ് അവര്‍ ഈ ഗ്രീക്ക് നാമങ്ങള്‍ സ്വീകരിച്ചത്‌. അഗാധമായ കരുണയുള്ളവനായിരുന്ന വിശുദ്ധന്‍ തന്റെ വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിയുന്നതിന് മുന്‍പ് തന്റെ വലിയ സ്വത്തുക്കളുടെ ഭൂരിഭാഗവും പാവങ്ങള്‍ക്കായി വീതിച്ചു നല്‍കി. 

വിശുദ്ധന്റെ ആദരണാര്‍ത്ഥം റോമില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെ വിശുദ്ധന്റെ ഭൗതീകശരീരം സൂക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് പാരീസിനു സമീപമുള്ള വിശുദ്ധ ഡെനിസിന്റെ ദേവാലയത്തിലേക്ക്‌ മാറ്റി.

ചക്രവര്‍ത്തിമാരുടെ ഭീഷണിക്ക് വശംവദനാകാതെ, സ്വ ജീവനേതന്നെയും വകവെക്കാതെ നീതിയുടേയും, സത്യത്തിന്റേയും, വിശ്വാസത്തിന്റേതുമായ മാര്‍ഗ്ഗം മുറുകെപ്പിടിച്ച മഹാന്‍മാരായിരുന്നു വിശുദ്ധരായ ആ രക്തസാക്ഷികള്‍. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പരിശുദ്ധ സഹായകരില്‍ ഒരാളായിട്ടാണ് തിരുസഭ വിശുദ്ധ യൂസ്റ്റാച്ചിയൂസിനെ പരിഗണിച്ചു വരുന്നത്. വിഷമകരമായ സാഹചര്യങ്ങളില്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കപ്പെടുന്നു. മാഡ്രിഡ്‌ നഗരത്തിന്റേ മാധ്യസ്ഥനാണ് വിശുദ്ധ യൂസ്റ്റാച്ചിയൂസ്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...