സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും ‘അപ്പസ്തോല പ്രവർത്തനങ്ങൾ’ എന്ന വചനഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെ പ്രിയങ്കരനായ വൈദ്യൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ട്
ലൂക്ക സിറിയയിലെ അന്തോക്കിയയിൽ ഒരു അടിമയായിട്ടാണ് ജനിച്ചത് എന്ന് പറയപ്പെടുന്നു. ഒരു വൈദ്യനായിരിന്നതിനാല്‍ അദ്ദേഹം സമ്പന്നനാണെന്ന് കരുതപ്പെടുന്നു. വീട്ടിലിരുന്നു ചികിത്സിക്കുന്ന ഒരു വൈദ്യനായിരുന്നിരിക്കാം വിശുദ്ധ ലൂക്ക.
വിശുദ്ധ ലൂക്ക വിശുദ്ധ പൗലോസിനോടൊപ്പം ചേരുന്നത് ഏതാണ്ട് 51-ൽ ട്രോസിൽ വെച്ചാണെന്ന് കരുതപ്പെടുന്നു. മാസിഡോണിയയിൽ സമോത്രേസ്, നീപോളിസ് ഫിലിപ്പി എന്നീ പ്രദേശങ്ങളിൽ അവർ സഞ്ചരിച്ചു.
അപ്പോസ്തോല പ്രവർത്തനങ്ങളിലെ 20:25ൽ ‘ഞങ്ങൾ’ എന്ന വാക്കിലൂടെ മനസ്സിലാക്കാവുന്നത് ലൂക്കാ ഫിലിപ്പി വിട്ട് പൗലൊസിനൊപ്പം ചേരുന്നതിനായി 58-ൽ അവർ ആദ്യമായി ഒത്തുചേർന്ന ട്രോസിലേക്ക് പോയി എന്നാണ്. ലൂക്കാ വിശുദ്ധ പൌലോസ് ശ്ലീഹായുടെ വിശ്വസ്ത സഹപ്രവർത്തകൻ ആയിരുന്നു. പൌലോസ് ശ്ലീഹാ 61-ൽ റോമിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലൂക്കാ തുടർന്നു. എല്ലാവരും പൌലോസ് ശ്ലീഹായെ ഉപേക്ഷിച്ചപ്പോള്‍ ലൂക്ക മാത്രമായിരുന്നു അവസാനം വരെ അദ്ദേഹത്തിന്‍റെ ഒപ്പം നിന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ലൂക്കായുടെ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷങ്ങള്‍ക്കും പ്രചോദനമായത് പൗലോസ് ശ്ലീഹയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുമായുള്ള ലൂക്കായുടെ അടുപ്പം ആയിരുന്നു. ലൂക്ക സാമൂഹ്യ നീതിയുടെയും പാവപ്പെട്ടവരുടെയും സുവിശേഷകനാണ്.
“ലൂക്കായുടെ സുവിശേഷങ്ങള്‍ വായിക്കുന്നതിലൂടെ ദൈവരാജ്യത്തിന്‍റെ കവാടങ്ങള്‍ സകലര്‍ക്കുമായി തുറക്കണമെന്നാഗ്രഹിക്കുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന, സകലര്‍ക്കും മേല്‍ വര്‍ഷിക്കുന്ന ദൈവ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ലൂക്കായെ നമുക്കവിടെ ദര്‍ശിക്കാനാവും.
പഴയ വിശ്വാസം അനുസരിച്ച് ഗ്രീസില്‍ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്‍റെ 84-മത്തെ വയസ്സില്‍ ബോയെട്ടിയ എന്ന സ്ഥലത്ത് വിശുദ്ധന്‍ മരണമടഞ്ഞു. ഇദ്ദേഹത്തെ ചിത്രകാരന്മാരുടെ മധ്യസ്ഥനായി ചിലര്‍ വിശ്വസിക്കുകയും പരിശുദ്ധ മറിയത്തിന്‍റെ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതായി കരുതുകയും ചെയ്യുന്നു. പലപ്പോഴും വിശുദ്ധ ലൂക്കായെ കാളയുമായോ പശുക്കുട്ടിയുമായോ നിൽക്കുന്നതായി കാണാം, ഇവ പരിത്യാഗത്തിന്‍റെ പ്രതീകങ്ങളാണ്. വൈദ്യന്മാരുടെ മാധ്യസ്ഥനായാണ് വിശുദ്ധ ലൂക്കാ ആദരിക്കപ്പെടുന്നത്.