സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. തന്റെ പൊതു ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ യേശു യോഹന്നാനെ അപ്പസ്തോലനാകുവാന്‍ വിളിച്ചിരുന്നു. ശിഷ്യന്‍മാരില്‍പ്പെടാത്ത ഒരാളെ യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്നതില്‍ നിന്നും തങ്ങള്‍ വിലക്കിയ വിവരം വിശുദ്ധ യോഹന്നാന്‍ മാത്രമാണ് യേശുവിനെ ധരിപ്പിച്ചത്. പന്ത്രണ്ടു അപ്പസ്തോലന്‍മാരില്‍ വിശുദ്ധ യോഹന്നാന്‍ മാത്രമാണ് ക്രിസ്തുവിന്റെ പീഡാസഹനങ്ങളില്‍ അദ്ദേഹത്തെ കൈവിടാതിരുന്നത്. തന്‍റെ കുരിശിന്റെ കീഴെ വിശ്വസ്തപൂര്‍വ്വം നിന്ന വിശുദ്ധ യോഹന്നാനെയാണ് യേശു തന്റെ മാതാവിനെ ഏല്‍പ്പിക്കുന്നത്.
മാതാവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം വിശുദ്ധ യോഹന്നാന്‍ എഫേസൂസിലേക്കു പോയി. ആദ്യ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഡോമീഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്ത് റോമില്‍ വെച്ച് വിശുദ്ധനെ തിളക്കുന്ന എണ്ണയിലേക്കെറിയുകയും വിശുദ്ധന്‍ പൊള്ളലൊന്നും കൂടാതെ പുറത്ത് വരികയും ചെയ്തു. അതിനാലാണ് വിശുദ്ധ യോഹന്നാനെ പടമോസിലേക്ക് നാടുകടത്തിയതെന്ന് പറയപ്പെടുന്നു. വിശുദ്ധ യോഹന്നാനെ കരുണയുടെ അപ്പസ്തോലന്‍ എന്നും വിളിക്കുന്നു. തന്റെ ഗുരുവില്‍ നിന്നും പഠിച്ച ഒരു നന്മ, വിശുദ്ധന്‍ വാക്കുകളിലൂടെയും, മാതൃകയിലൂടെയും പ്രകടമാക്കി. ക്രിസ്തുവിന്റെ ഈ പ്രിയപ്പെട്ട ശിഷ്യന്‍ എ.ഡി. 98-ല്‍ എഫേസൂസില്‍ വച്ച് മരണമടഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision