1654-ലെ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം നേപ്പിള്‍സിലെ ഇസിക്കിയ ദ്വീപിലായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ് ജനിച്ചത്. തന്റെ ചെറുപ്പകാലം മുതലേതന്നെ വിശുദ്ധന്‍ നന്മ ചെയ്യുന്നതില്‍ ഒരു മാതൃക പുരുഷനായിരുന്നു. വിശുദ്ധന് പതിനാറ് വയസ്സായപ്പോള്‍ അദ്ദേഹം കഠിനമായ നിബന്ധനകളുള്ള ഫ്രാന്‍സിസ്കന്‍ സഭയില്‍ അംഗമായി. തന്റെ സഭയെ ഉന്നതിയിലേക്ക് നയിക്കുവാനുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം മൂന്ന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ആശ്രമം സ്ഥാപിക്കുക എന്ന ദൗത്യത്തോടെ വിശുദ്ധന്‍ പിഡ്മോണ്ടിലേക്കയക്കപ്പെട്ടു. ആശ്രമത്തിന്റെ നിര്‍മ്മാണ ജോലികളില്‍ വിശുദ്ധന്‍ തന്റെ സഹായം നല്‍കുകയും, അവിടെ പരിപൂര്‍ണ്ണ നിശബ്ദതയും, സന്യാസപരമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്തു.
ഒരിക്കല്‍ ജോണ്‍ ആശ്രമത്തിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന സമയത്ത്, അദ്ദേഹം ഒരു പ്രത്യേക ആനന്ദനിര്‍വൃതിയിലാവുകയും നിലത്തു നിന്നും ഉയരുന്നതായും കാണപ്പെട്ടു. പിന്നീട് തന്റെ മേലധികാരികകളുടെ ആവശ്യപ്രകാരം വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച് ഒരു പുരോഹിതനായി തീര്‍ന്നു. പ്രാര്‍ത്ഥനയിലും, നിശബ്ദതയിലും ഊന്നല്‍ നല്‍കികൊണ്ടുള്ള ജീവിതമായിരിന്നു വിശുദ്ധന്‍റേത്. വിശുദ്ധന് എണ്‍പതു വയസ്സു പ്രായമുള്ളപ്പോള്‍ 1734 മാര്‍ച്ച് 5ന് നേപ്പിള്‍സിലെ മഠത്തില്‍ വെച്ച് സന്നിപാതം പിടിപ്പെട്ട് അദ്ദേഹം കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു. വിശുദ്ധന്റെ മരണശേഷം നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ ദിവ്യത്വത്തേയും, മഹത്വത്തേയും സ്ഥിരീകരിക്കുന്നു. 1839-ല്‍ ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പാ ജോണ്‍ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular