1572 ജനുവരി 28ന് ഫ്രാന്‍സിലെ ദിജോണിലാണ് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ചാന്റല്‍ ജനിച്ചത്. വിശുദ്ധ 1592-ല്‍ ബാരോണ്‍ ഡെ ചാന്റലിന്റെ പത്നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കി. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളില്‍ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണുവാന്‍ കഴിയും.
1601-ലെ ഒരു വെടിവെപ്പില്‍, വിശുദ്ധയെ തന്റെ 28-മത്തെ വയസ്സില്‍ വിധവയാക്കികൊണ്ട് ബാരോണ്‍ ഡെ ചാന്റല്‍ ആകസ്മികമായി മരണപ്പെട്ടു. ഹൃദയം തകര്‍ന്ന വിശുദ്ധ കന്യകാവൃതം സ്വീകരിക്കുവാന്‍ തീരുമാനമെടുത്തു. അവളുടെ എല്ലാ പ്രാര്‍ത്ഥനകളിലും അവള്‍ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അപേക്ഷിച്ചു. അവളുടെ പ്രാര്‍ത്ഥന കേട്ട ദൈവം ഒരു ദര്‍ശനത്തില്‍ ദൈവം അവള്‍ക്കായി കാത്തു വച്ചിരിക്കുന്ന അവളുടെ ആത്മീയ നിയന്താവിനെ കാണിച്ചുകൊടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
1610-ജൂണ്‍ 6 ഞായറാഴ്ചയാണ് തിരുസഭാ ചട്ടപ്രകാരം ‘വിസിറ്റേഷന്‍’ സന്യാസിനീ സഭ നിലവില്‍ വന്നത്. ഈ സഭയുടെ ലക്ഷ്യം അക്കാലത്തെ കര്‍ക്കശമായ സന്യാസ രീതികള്‍ പാലിക്കുവാന്‍ ആഗ്രഹമോ ശക്തിയോ ഇല്ലാത്ത യുവതികളുടെയും വിധവകളുടെയും ആത്മീയമായ ഉന്നതിയായിരുന്നു. 1622-ല്‍ വിശുദ്ധ വിശുദ്ധ ഫ്രാന്‍സിസ് ഡെ സാലെസ് മരണമടഞ്ഞപ്പോള്‍ ഈ സഭക്ക് ഏതാണ്ട് 13 മഠങ്ങള്‍ ഉണ്ടായിരുന്നു. വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് മരിക്കുന്ന സമയം ആശ്രമങ്ങളുടെ എണ്ണം 86 ഉം വിശുദ്ധയായി പ്രഖ്യാപിക്കുന്ന സമയം 164 മായിരുന്നു.













