315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാേവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന ഹിലരി അവിചാരിതമായി വിശുദ്ധ ബൈബിള്‍ വായിക്കാന്‍ ഇടയായി. വി. ഗ്രന്ഥത്തിലെ സത്യവചനങ്ങള്‍ അദ്ദേഹത്തിന് സത്യദൈവത്തെ കാട്ടിക്കൊടുത്തു. ഉടന്‍തന്നെ അദ്ദേഹം ക്രൈസ്തവ മതം സ്വീകരിച്ചു.
അന്നത്തെ ചക്രര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്‍സിയൂസിന്റെ പിന്തുണയും അവര്‍ക്കായിരുന്നു. സംഖ്യാബലത്തില്‍ അധികമായിരുന്നഇവരുടെ നുഴഞ്ഞുകയറ്റത്തെ തടയാന്‍ പല പ്രാദേശിക സൂനഹദോസുകളിലും വിശുദ്ധന്‍ പങ്കെടുത്തു. ആര്യന്‍ പാഷണ്ഡികളെ ശക്തമായി എതിര്‍ത്തിരുന്നതിനാല്‍ അവര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ വിശുദ്ധനെതിരായി കുറ്റം ചുമത്തുകയും പ്രീജിയായിലേക്കു നാടുകടത്തുകയും ചെയ്തു.
പിന്നീടു വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍, ഇലി, ഇല്ലീരിയാ മുതലായ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് പാഷണ്ഡിതകള്‍ക്കെതിരെ പ്രസംഗിക്കുകയും കത്തോലിക്കാ വിശ്വാസത്തിനു പ്രാധാന്യം വരുത്തുകയും ചെയ്തു. എട്ടുകൊല്ലത്തെ പ്രേഷിതവൃത്തിക്കുശേഷം തിരികെ പോയിന്റേഴ്‌സിലെത്തിയ വിശുദ്ധന്‍ 363 ല്‍ സമാധാനപൂര്‍വം മരണം പ്രാപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision