spot_img

അനുദിന വിശുദ്ധർ – വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ

Date:

 1557 ഫെബ്രുവരി 5നാണ് ഗുണ്ടി സ്ലാവൂസ് ഗാര്‍ഷ്യാ എന്ന വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ജനിച്ചത്. ബാസെയിന്‍ കോട്ടയില്‍ നിന്നാണ് അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിച്ചത്. ജപ്പാനിലെ ഫ്രാന്‍സിസ്ക്കന്‍ സഭയുടെ സുപ്പീരിയര്‍ ആയിരുന്ന വിശുദ്ധ പീറ്റര്‍ ബാപ്റ്റിസ്റ്റയുടെ വലത്കരമായിരുന്നു വിശുദ്ധ ഗോണ്‍സാലോ. ബാസ്സെയിന്‍ കോട്ടക്ക് സമീപമുള്ള കോളേജില്‍ വെച്ച് വസായിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രശസ്ത ജെസ്യൂട്ട് വൈദികനായിരിന്ന ഫാ. സെബാസ്റ്റ്യന്‍ ഗോണ്‍കാല്‍വ്സ് വിശുദ്ധനെ പഠിപ്പിച്ചിട്ടുണ്ട്. 1564 മുതല്‍ 1572 വരെ ഏതാണ്ട് 8 വര്‍ഷത്തോളം അദ്ദേഹം ജെസ്യൂട്ട് വൈദികരുരുടെ കീഴില്‍ വിദ്യാഭ്യാസം ചെയ്തു.
പതിഞ്ചാമത്തെ വയസ്സില്‍ ഫാ. സെബാസ്റ്റ്യന്‍, വിശുദ്ധ ഗാര്‍ഷ്യായെ ജപ്പാനിലേക്ക് കൊണ്ടുപോയി. അദ്ദേഹം വളരെ വേഗം അവിടത്തെ ഭാഷ പഠിക്കുകയും, അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റവും വാക്ചാതുര്യവും ‘സുവിശേഷ ഉപദേശി’ എന്നനിലയില്‍ തദ്ദേശീയര്‍ക്കിടയില്‍ അദ്ദേഹത്തെ വളരെയേറെ പ്രസിദ്ധനാക്കി.
1592 മെയ് 26ന് ഫിലിപ്പീന്‍സിലെ സ്പാനിഷ് ഗവര്‍ണര്‍ ഗോണ്‍സാലോയെ ബാപ്റ്റിസ്റ്റക്കൊപ്പം ഒരു നയതന്ത്ര ദൗത്യവുമായി ജപ്പാനിലേക്ക് തിരികെ അയച്ചു. 1597 ജനുവരി 3ന് വിശുദ്ധ ഗാര്‍ഷ്യാ ഉള്‍പ്പെടെ 26 പുരോഹിതന്‍മാരുടെ ഇടതു ചെവി അരിഞ്ഞു വീഴ്ത്തി. പുരോഹിതരുടെ വിശുദ്ധി മനസ്സിലാക്കിയ തദ്ദേശീയ ക്രിസ്ത്യാനികള്‍ അത് വളരെ ആദരപൂര്‍വ്വം ശേഖരിച്ചു വച്ചു.  വിശുദ്ധ ഗാര്‍ഷ്യായെ ആയിരുന്നു ആദ്യമായി കുരിശില്‍ തറച്ചത്. കുരിശില്‍ ആണികളാല്‍ തറക്കപ്പെടുമ്പോള്‍ ഫാ. ഗാര്‍ഷ്യ തന്റെ രക്തസാക്ഷിത്വ കിരീടം നേടികൊണ്ട് ദൈവത്തിനു സ്തുതിഗീതങ്ങള്‍ പാടുകയായിരുന്നു. അങ്ങനെ ഫെബ്രുവരി 5ന് നാഗസാക്കി മലനിരകളില്‍ വെച്ച് 26 സഹചാരികള്‍ക്കൊപ്പം വിശുദ്ധ ഗാര്‍ഷ്യ കുരിശില്‍ രക്തസാക്ഷിത്വം വഹിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related