ഏഥൻസിലെ ഒരു കുലീന കുടുംബത്തിൽ ഗൈൽസ് ജനിച്ചു. മാതാപിതാക്കളുടെ മരണശേഷം സ്വത്തുക്കൾ എല്ലാം ദരിദ്രർക്കും രോഗികൾക്കും നൽകി, പിതൃ ദേശത്തു നിന്നും പലായനം ചെയ്ത് ഫ്രാൻസിലെത്തി. അവിടെ റോൺ നദീതീരത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ പർണ്ണശാല നിർമിച്ച് സന്യാസിയായി ജീവിതം തുടർന്നു. പിന്നീട് ഒരേ ഒരു കൂട്ട് ഒരു പെൺ മാൻ ആയിരുന്നു. ഈമാൻപേട ദിവസേന പുണ്യവാന് പാൽ കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒരു ദിവസം നായാട്ടിനു വന്ന ഒരു രാജാകുമാരൻ മാൻപേടയെ അനുധാവനം ചെയ്തപ്പോൾ വി.ഗൈൽസിനെയും അദ്ദേഹത്തിൻറെ രഹസ്യ ധ്യാന സ്ഥലത്തേയും കണ്ടെത്തി.അവർ ആ പെൺ മാനിന് നേരെ അമ്പെയ്തെങ്കിലും അത് കൊണ്ടത് ഗൈൽസിന്റെ കാൽ തുടയിലായിരുന്നു. ഇതേ തുടർന്ന് ജീവിതകാലം മുഴുവൻ മുടന്തനായി അദ് ദേഹത്തിന് കഴിയേണ്ടി വന്നു. മുടന്തുള്ളവരുടെ സൗകര്യാർത്ഥം വി.ഗൈൽസിന്റെ പേരിൽ ധാരാളം പള്ളികൾ ഇംഗ്ലണ്ടിൽ പണിയപ്പെട്ടു. അദ് ദേഹത്തിന് ധാരാളം ശിഷ്യൻമാർ ഉണ്ടാകാൻ തുടങ്ങിയപ്പോൾ രാജാവ് അദ്ദ്ദേഹത്തിന് വേണ്ടി ഒരു ആശ്രമം പണിതു , ഗൈൽസിനെ ആശ്രമാധിപനായി നിയമിച്ചു.
ഭിക്ഷാടകരുടെയും രോഗികളുടെയും വികലാംഗരുടെയും രക്ഷാധികാരിയായി ഒരു മാലാഖയുടെ ജീവിതം നയിച്ചിരുന്ന വിശുദ്ധൻ എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മരണമടഞ്ഞു.
വിചിന്തനം : ഏകാന്തത്തിൽ ധ്യാനിച്ച് ശീലിക്കുന്നവരാണ് വിശുദ്ധരാകുക. ആകയാൽ വിശുദ്ധരുടെ ഏകാന്തത്തിൽ അവരെ അനുകരിക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision