സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള് പഠിച്ചു. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും, കരുണയും നിറഞ്ഞ ഒരു മനോഭാവമായിരുന്നു അവള് പ്രകടിപ്പിച്ചിരുന്നത്.
അവള്‍ക്ക് 12 വയസ്സായപ്പോളാണ് പ്രായമോ, ലിംഗവ്യത്യാസമോ, തൊഴിലോ കണക്കിലെടുക്കാതെ സകലരും തന്റെ സാമ്രാജ്യത്തിലെ ദൈവങ്ങള്‍ക്ക്ബലിയര്‍പ്പിക്കണം എന്ന് ഡയോക്ലീഷന്‍ ചക്രവര്‍ത്തി ഉത്തരവിറക്കിയത്. ചെറുപ്പമാണെന്‍കിലും വിശുദ്ധ യൂളേലിയ ഈ ഉത്തരവ് ഒരു യുദ്ധത്തിന്റെ തുടക്കം എന്ന നിലയില്‍ കണക്കാക്കി. പക്ഷെ അവളുടെ രക്തസാക്ഷിത്വത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിലാക്കിയ അവളുടെ അമ്മ അവളെ വേറെ രാജ്യത്തിലേക്ക് മാറ്റി. ന്യായാലയം കൂടിയപ്പോള്‍ അവള് ഡാസിയന് എന്ന ക്രൂരനായ ന്യായാധിപന് മുന്പില് ഹാജരാവുകയും യാതൊരു ബഹുമാനാവും ഭയവും കൂടാതെ ഏക ദൈവത്തെ ഉപേക്ഷിക്കുവാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിനെതിരെ ആക്ഷേപമുന്നയിക്കുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
എന്നാല്‍, ന്യായാധിപന്റെ ഉത്തരവിന്മേല് രണ്ടു ശിക്ഷനടപ്പാക്കുന്ന ആള്ക്കാര് അവളുടെ ഇളം ശരീരത്തിലെ മാംസങ്ങള്‍ കൊളുത്തുകള്‍ ഉപയോഗിച്ച് പിച്ചിചീന്തി എല്ലുകള്‍ മാത്രം അവശേഷിപ്പിച്ചു. ഈ പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും അവള് ഇതെല്ലാം യേശുവിന്റെ വിജയകിരീടങ്ങളാണെന്ന് വിളിച്ചുപറയുകയായിരുന്നു.

അടുത്തതായി കത്തിച്ച പന്തങ്ങള്‍ ഉപയോഗിച്ചു അവര്‍ അവളുടെ മാറിടങ്ങളും ശരീരത്തിന്റെ ഇരു വശങ്ങളും പൊള്ളിച്ചു. ഈ പീഡനത്തിനിടക്കും അവള് ഞരങ്ങുകയോ, മൂളുകയോ ചെയ്യുന്നതിനു പകരം നന്ദി പറയല്‍ അല്ലാതെ ഒന്നും തന്നെ അവളുടെ വായില്‍ നിന്നും കേട്ടില്ല. ക്രമേണ അഗ്നി അവളുടെ മുടിയെ കാര്‍ന്നു തിന്നുകയും തുടര്‍ന്ന് തലക്കും മുഖത്തിന് ചുറ്റുമായി പടരുകയും ചെയ്തു. തീ നാളങ്ങളും പുകയും നിമിത്തം അവളുടെ മുഖമോ തലയോ കാണാന്‍ പറ്റാതെയായി.
ചരിത്രമനുസരിച്ച് ഒരു വെള്ള പ്രാവ് അവളുടെ വായില്‍ നിന്നും പുറത്ത് വന്നു, വിശുദ്ധ മരിച്ചപ്പോള്‍ ചിറകുകള് വീശി മുകളിലേക്ക് പറക്കുകയും ചെയ്തു. അത്ഭുതാവഹമായ ഈ കാഴ്ചകണ്ട ശിക്ഷകര്‍ ഭയചകിതരായി വിശുദ്ധയുടെ ശരീരം അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. ഈ വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം ഒവീഡോ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നു. ഈ വിശുദ്ധയെ ഒവീഡോയുടെ മാധ്യസ്ഥ വിശുദ്ധയായി കണക്കാക്കുന്നു. റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ വിശുദ്ധയുടെ നാമം ഡിസംബര്‍ 10നാണ് പരാമര്‍ശിച്ചിരിക്കുന്നത്.













