ഫ്രാൻസിലെ രാജവംശത്തിൽ നിന്നുള്ള പ്രഥമ പുണ്യവാനാണ് വി. ക്ലൗഡ് .ഓർലിൻസ് രാജാവായിരുന്ന ക്ലോ ഡാമിനിന്റെ പുത്രനായി. 522 ൽ ക്ലൗഡ് ജനിച്ചു. അദ്ദേഹത്തിന് രണ്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ പിതാവ് വധിക്കപ്പെട്ടു .തുടർന്ന് ക്ലൗഡും സഹോദരങ്ങളും അവരുടെ അമ്മൂമ്മയോടൊപ്പം പാരീസിലാണ് വളർന്നത്. കാലങ്ങൾക്കുശേഷം ഇവരുടെ അമ്മാവന്മാർ ക്ലൗഡിന്റെ സഹോദരങ്ങൾ രണ്ടുപേരെയും വധിക്കുകയും അവരുടെ രാജ്യം സ്വന്തമാക്കുകയും ചെയ്തു .രക്ഷപ്പെട്ട ക്ലൗഡ് ലൗകിക സുഖങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചു. ഈ കാലയളവിൽ ഒരു കൊച്ചു മുറിയിൽ പ്രാർത്ഥനയും പ്രായശ്ചിത്തവുമായി അദ്ദേഹം കഴിഞ്ഞുകൂടി. ഇതിനിടയിൽ പലതവണ അപഹരിക്കപ്പെട്ട തൻറെ രാജ്യം തിരികെ പിടിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു .എന്നാൽ വിശുദ്ധൻ ലൗകിക സുഖം തെല്ലും ആഗ്രഹിച്ചില്ല. വിശുദ്ധ സേവരൂസിന്റെ കൈകളിൽ നിന്നാണ് ക്ലൗഡ് സന്യാസ വസ്ത്രം സ്വീകരിച്ചത്. വിശുദ്ധിയിൽ വളരെയധികം വളർന്ന അദ്ദേഹം ഏകാന്തതയ്ക്കായി പാരീസിൽ നിന്നും പ്രൊവൻസിയിലേക്ക് ഒളിച്ചോടിപ്പോയി .എന്നാൽ അധികം വൈകാതെ അദ്ദേഹത്തിൻറെ മിത്രങ്ങൾ ഒളി സ്ഥലം കണ്ടുപിടിക്കുകയും തിരികെ പാരീസിലേക്ക് കൊണ്ടുവരികയും ചെയ്തു. തദ്ദേശവാസികളുടെ ആഗ്രഹപ്രകാരം 551ൽ വൈദികനായി അഭിഷിക്തനായി. പിന്നീട് അദ്ദേഹം പാരീസിനടുത്ത് ആശ്രമം സ്ഥാപിച്ചു. നിരവധി പേർ അദ്ദേഹത്തിന്റെ ആശ്രമത്തിൽ അംഗങ്ങളായി ചേർന്നു. അശ്രാന്തം ജോലി ചെയ്ത് അനേകരെ ദൈവത്തിങ്കലേക്ക് നയിച്ച വിശുദ്ധൻ 560 ൽ നിത്യ സമ്മാനത്തിനായി യാത്രയായി.
വിചിന്തനം : ഈ ജീവിതത്തിൽ നാം ഒരിക്കലും സുരക്ഷിതരല്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം ആധ്യാത്മികായുധങ്ങൾ നിനക്ക് ആവശ്യമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision