ഇന്നു ലോകചരിത്രത്തില്‍ പവിത്രമായ ദിവസമാണ്. വചനം അവതാരമെടുത്ത് മനുഷ്യകുലത്തിന്റെ രക്ഷകനായി ദൈവം ഭൂമിയില്‍ പിറന്ന ദിവസം. പരിണാമ പ്രക്രിയകള്‍ക്കും മേലേ, ദൈവം യഥാര്‍ത്ഥ മനുഷ്യനായി തീര്‍ന്ന അതിബ്രഹത്തായ സംഭവം: ദൈവവും മനുഷ്യനും തമ്മിലുള്ള സംയോജനം, സൃഷ്ടിയും സൃഷ്ടാവും. പരിണാമസിദ്ധാന്ത പ്രകാരമുള്ള വികാസത്തിന്റെ മറ്റൊരു ഘട്ടമല്ല, മറിച്ച്, മനുഷ്യകുലത്തിന് പുതിയമാനങ്ങളും, സാദ്ധ്യതകളും തുറന്നു കൊടുക്കുന്ന സ്നേഹത്തില്‍ അധിഷ്ടിതമായ വ്യക്തിത്വത്തിന്റെ കുത്തിയൊഴുക്കാണ് .
ക്രിസ്തുമസ് രാത്രിയും പകലും ധ്യാനാത്മകമായ അവലോകനത്തിനുള്ള അവസരങ്ങളാണ്. നമുക്കായി അവതാരമെടുത്ത സ്നേഹത്തിന്റെ രഹസ്യങ്ങളെ കുറിച്ച് ധ്യാനിക്കുന്നതിനു വിവിധ മാനങ്ങള്‍ നമുക്ക് കണക്കിലെടുക്കാം. ആദ്യമായി, ക്രിസ്തുമസ്സിന്റെ പ്രകാശത്തേയും, സന്തോഷത്തേയും കുറിച്ച് മനനം ചെയ്യാം, എന്നാല്‍ യേശുവിന്റേയും, പരിശുദ്ധ മാതാവിന്റേയും ദുഃഖങ്ങളും, സഹനങ്ങളും, അവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍: കൊടിയ തണുപ്പ്, തൃപ്തികരമല്ലാത്ത സ്ഥലം, അപകടങ്ങള്‍.. ഇവയെപ്പറ്റി മനസ്സില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision