രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധയാര്‍ജിച്ച മെത്രാന്മാരില് ഒരാളായിരുന്നു വിശുദ്ധ അപ്പോളിനാരിസ്. യൂസേബിയൂസ്, വിശുദ്ധ ജെറോം, തിയോഡോറെറ്റ് തുടങ്ങിയവര്‍ ഈ വിശുദ്ധനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ചരിത്രരേഖങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ സൈനികവിഭാഗം മുഖ്യമായും ക്രിസ്ത്യാനികളായിരുന്നു. ക്രിസ്തുമതത്തിന്റെ നിലനില്‍പ്പിനായി നിരവധി വാദങ്ങള്‍ (Apology) വിശുദ്ധന്, മാര്‍ക്കസ് ഒറേലിയുസ് മുഖാന്തരം സമര്‍പ്പിക്കുകയുണ്ടായി.
ഫിര്‍ഗിയായിലുള്ള ഹിറാപോളീസിലെ മെത്രാനായിരുന്ന വിശുദ്ധ അപ്പോളിനാരിസ്, മത പീഡനത്തില്‍ നിന്നും തന്റെയും, തന്റെ ജനതയുടേയും സംരക്ഷണം അപേക്ഷിച്ചും, ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി തനിക്ക് ദൈവം തന്ന സഹായങ്ങളെപ്പറ്റി ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിച്ചും കൊണ്ടാണ് ന്യായമായ വാദങ്ങള്‍ (Apology) ചക്രവര്‍ത്തി സമക്ഷം സമര്‍പ്പിച്ചത്. വിശുദ്ധന് മരിച്ച തിയതിയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും 175-ല്‍ മാര്‍ക്കസ് ഒറേലിയൂസ് ചക്രവര്‍ത്തിയുടേ മരണത്തിന് മുന്‍പായിരിക്കും വിശുദ്ധന്റെ മരണമെന്ന് കരുതപ്പെടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision