1474-ല്‍ വെരോണ രൂപതയിലാണ് വിശുദ്ധ ആന്‍ജെലാ മെരീസി ജനിച്ചത്. തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ വളരെ ദൈവഭക്തിയിൽ വളർന്ന അവൾ, തന്നെ ക്രിസ്തുവിന്റെ മണവാട്ടിയായി പ്രതിഷ്ട്ടിക്കുകയും ചെയ്തു. താന്‍ ആഗ്രഹിച്ചപോലത്തെ ഒരു ജീവിതത്തിനായി ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു.
1524-ല്‍ വിശുദ്ധ നാടുകളിലേക്ക് നടത്തിയ തീര്‍ത്ഥയാത്ര മദ്ധ്യേ അവളുടെ കാഴ്ചശക്തി താല്‍ക്കാലികമായി നഷ്ടപ്പെട്ടു. നീണ്ട വർഷങ്ങൾക്ക് ശേഷം, റോമില്‍ വെച്ച് വിശുദ്ധ ക്ലമന്റ് ഏഴാമന്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍, പാപ്പാ അവളോടു റോമില്‍ തന്നെ തുടരുവാന്‍ ആവശ്യപ്പെട്ടു.
പിന്നീട് വിശുദ്ധ ഉര്‍സുലായുടെ സംരക്ഷണത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സന്യാസിനീ സഭ സ്ഥാപിച്ചു. അതായിരുന്നു ഉര്‍സുലിന്‍ സഭയുടെ തുടക്കം. വിശുദ്ധ ആന്‍ജെലാ മെരീസി മരിക്കുമ്പോള്‍ അവൾക്കു എഴുപത് വയസ്സായിരുന്നു പ്രായം.