1531-ല്‍ സ്പെയിനിലെ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ് വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. അദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെയും ഒരു ജെസ്യൂട്ട് കോളേജിലേക്കയച്ചു.
1557-ല്‍ അദ്ദേഹം നല്ല സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു, എന്നാല്‍ വീരോചിതമായ സഹനങ്ങളിലൂടെ ഈ ആത്മാവിനെ ശുദ്ധീകരിക്കുകയായിരുന്നു ദൈവത്തിന്റെ പദ്ധതി. 5 വര്‍ഷത്തിനു ശേഷം വിഭാര്യനായ ഇദ്ദേഹത്തിന്റെ പക്കല്‍ തന്റെ 3 വയസ്സ് മാത്രം പ്രായമുള്ള ഒരു മകന്‍ മാത്രമായിരുന്നു അവശേഷിച്ചത്.
ദൈവേഷ്ടത്തിനായി അദ്ദേഹം തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിന് ശേഷം പാപപരിഹാരത്തിനു വേണ്ടിയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഈ ലോകത്ത് തനിക്കുള്ള ഏക ബന്ധമായ തന്റെ മകന്റെ മുഖത്ത് നോക്കി, തന്റെ ഈ മകന്‍ എന്നെങ്കിലും ദൈവത്തിന്റെ ഇഷ്ടത്തിനെതിരായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ അവനെ തിരിച്ചെടുത്തുകൊള്ളുവാന്‍ അദ്ദേഹം ദൈവത്തോട് അപേക്ഷിച്ചു. അധികം താമസിയാതെ അദ്ദേഹത്തിന്റെ ഈ അപേക്ഷ ദൈവം സ്വീകരിച്ചു.
അല്‍ഫോണ്‍സസ്, സെഗോവിയ ഉപേക്ഷിച്ച് വലെന്‍സിയായിലേക്ക് പോയി. അവിടെ വച്ച് ഒരു ജെസ്യൂട്ട് സന്യാസിയെ കണ്ടു. തനിക്ക് 38 വയസ്സായപ്പോള്‍ അദ്ദേഹം തന്നെയും ജെസ്യൂട്ട് സഭയില്‍ ചേര്‍ക്കണമെന്നപേക്ഷിച്ചു. അങ്ങനെ അദ്ദേഹത്തിന് ജെസ്യൂട്ട് സന്യാസസഭയില്‍പ്രവേശനം ലഭിക്കുകയും ചെയ്തു. തന്റെ മതപരമായ ജീവിതം മുഖ്യമായും അദ്ദേഹം ചിലവിട്ടത് ഒരു ജെസ്യൂട്ട് കോളേജിലെ ചുമട്ടുകാരനായിട്ടാണ്.
പലതരത്തിലുള്ള രോഗങ്ങളാലും മറ്റും ഇദ്ദേഹത്തിന്റെ ജീവിതം നരക തുല്ല്യമാക്കിയിട്ടും തന്റെ പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം പിന്നോട്ടു പോയില്ല. പ്രായമായ വൈദികര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന കാണുവാനുള്ള ഒരു പള്ളിയില്‍ അദ്ദേഹം സേവനത്തിലേര്‍പ്പെട്ടു.
1617-ല്‍ വിശുദ്ധ അല്‍ഫോണ്‍സസ് മരണമടഞ്ഞു; 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പ അദ്ദേഹത്തിന്റെ പേരിലുള്ള അത്ഭുത പ്രവര്‍ത്തികള്‍ അംഗീകരിക്കുകയും വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision