1484-ല്‍ നവംബര്‍ 1ന് സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ എല്ലാ പുണ്യവാന്മാരുടെയും തിരുനാളെന്ന നിലയില്‍ വിശുദ്ധ ദിനമായി സകല വണക്കത്തോടുകൂടി ജാഗരണ പ്രാര്‍ത്ഥനകളോടും കൂടെ ഈ തിരുനാള്‍ (“ആള്‍ ഹാല്ലോവ്സ് ഈവ്” അല്ലെങ്കില്‍ “ഹാല്ലോവീന്‍” എന്നറിയപ്പെടുന്ന) ആഘോഷിക്കുവാന്‍ ആവശ്യപ്പെടുകയും ഒരു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ തിരുനാള്‍ ദിനസൂചികയില്‍ ഉള്‍പ്പെട്ട ഒരു തിരുനാളല്ല ഇതെങ്കിലും വാര്‍ഷിക തിരുനാള്‍ ദിനസൂചികയുമായി ഈ ആഘോഷത്തിനു അഭേദ്യമായ ബന്ധമുണ്ട്.
പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയും 80 ദിനക്കാല ആഘോഷവും 1955-ല്‍ നിറുത്തിയെങ്കിലും ഇത് സകല വിശുദ്ധരുടെയും ദിനാചരണത്തിന്റെ ആരംഭം കുറിക്കുന്നു. ഇംഗ്ലണ്ടില്‍ വിശുദ്ധരും പുണ്യവാന്മാരും “ഹാല്ലോവ്‌ഡ്” എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനാലാണ് ഈ ദിനത്തെ “ആള്‍ ഹാല്ലോവ്സ് ഡേ” എന്ന് വിളിക്കുന്നത്. തിരുനാളിനു മുന്‍പുള്ള രാത്രി അല്ലെങ്കില്‍ “e’en” “ആള്‍ ഹാല്ലോവ്സ്’ eve” എന്ന പേരില്‍ ഇത് പരക്കെ അറിയപ്പെട്ടു. ഇത് ചേര്‍ന്ന് “ഹാല്ലോവീന്‍” എന്നായി മാറി.
സകല വിശുദ്ധരുടെയും ദിനത്തിനു മുന്‍പുള്ള രാത്രിയായതിനാല്‍ ഈ ദിവസം ജാഗരണ പ്രാര്‍ത്ഥനയും ഉപവാസവും അനുഷ്ഠിക്കണമെന്നാണ് പറയപ്പെടുന്നത്. ഈ രാത്രിയുമായി ബന്ധപ്പെട്ട് പാന്‍ കേക്ക്, ബോക്സ്ട്ടി ബ്രെഡ്, ബോക്സ്ട്ടി പാന്‍ കേക്ക്, ബാംബ്രാക്ക് (പഴങ്ങള്‍ കൊണ്ടുള്ള ഐറിഷ് ഭക്ഷണ പദാര്‍ത്ഥം), കോള്‍ക്കനോണ്‍ (കാബ്ബെജിന്റെയും പുഴുങ്ങിയ
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision