അനുദിന വിശുദ്ധർ – മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്

Date:

ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത്‌ 1193-ലാണ് ഇദ്ദേഹം ജനിച്ചത്‌. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു.

ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ്‌ അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1248-ല്‍ പാരീസില്‍ വെച്ച് വിശുദ്ധ ദൈവശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടി.

1254-ല്‍ ആല്‍ബെര്‍ട്ട് ജര്‍മ്മനിയിലെ തന്റെ സഭയുടെ അധികാരിയായി നിയമിതനായി. കുറച്ച്‌ കാലം അലെക്സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ന്യായാസനത്തില്‍ ജോലിചെയ്ത ഇദ്ദേഹത്തെ മാര്‍പാപ്പ റീജെന്‍സ്ബര്‍ഗിലെ മെത്രാനാക്കി, എന്നിരുന്നാലും രണ്ടുവര്‍ഷത്തിനു ശേഷം അദ്ദേഹം കൊളോണിലെ തന്റെ സമൂഹത്തിന്റെ അടുത്ത്‌ തിരിച്ചെത്തി.

അവിടെ അദ്ദേഹം ഒരു ഉപദേശകനായും, സമാധാന സംരക്ഷനായും, അവിടത്തെ ജനങ്ങളുടെ നല്ലിടയനായും വിജയകരമായി പ്രവര്‍ത്തിച്ചു വന്നു. തന്റെ 87-മത്തെ വയസ്സില്‍ ഇദ്ദേഹം നിര്യാതനായി.

1931 ഡിസംബര്‍ 11ന് പിയൂസ്‌ പതിനൊന്നാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുകയും തിരുസഭയുടെ വൈദ്യനായി പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ജീവിതകാലത്തിന്റെ നല്ലൊരു ഭാഗവും എഴുത്തിനായിട്ടായിരുന്നു വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിവിധ അപകടങ്ങളിൽ 3 പേർ‌ക്ക് പരുക്കേറ്റു

പാലാ . ബൈക്ക് ഇടിച്ച് പരുക്കേറ്റ വഴിയാത്രക്കാരൻ ഇടപ്പാടി സ്വദേശി ജോയി...

ശിശുദിനാഘോഷവും റാലിയും

പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായ രീതിയിൽ...

ശിശു ദിനത്തിൽ വെൺമയോടെ അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ: ഗംഭീരമായ ശിശുദിനാഘോഷ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്കായി...