1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സമൂഹം സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ത വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്.
1720 നവംബർ 22-ന് താൻ ദർശനത്തിൽ കണ്ടത് പോലെയുള്ള സന്യാസ വസ്ത്രം മെത്രാൻ ഇദ്ദേഹത്തെ ധരിപ്പിച്ചു. തന്റെസന്യാസ സമൂഹത്തിനു അംഗീകാരം നേടുന്നതിനായി 1721-ൽ വിശുദ്ധൻ റോമിൽ പോയെങ്കിലും അതിൽ പരാജയപ്പെട്ടു.
അവസാനം 1741 ലും 1746 ലുമായി ബെനഡിക്ട് പതിനാലാമൻ വിശുദ്ധന്റെ സന്യാസ സമൂഹത്തിന്റെ നിയമങ്ങളെ അംഗീകരിച്ചു. ഇക്കാലയളവിൽ ഒബിടെല്ലോക്ക് സമീപം വിശുദ്ധൻ തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു.
അതിമാനുഷമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു.
1775-ൽ തന്റെ 81-മത്തെ വയസ്സിൽ റോമിൽവെച്ച് വിശുദ്ധൻ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision