ദിവ്യകാരുണ്യവും ധാര്‍മ്മിക നിലപാടും തിരുസഭയിലേക്ക് നയിച്ചു: വിവാഹിതനായ മുന്‍ ആംഗ്ലിക്കന്‍ പുരോഹിതന്‍ ഇന്നു കത്തോലിക്ക വൈദികന്‍

Date:

മിന്നസോട്ട: അമേരിക്കയിലെ ക്ലീവ്ലാന്‍ഡിലെ ഒഹിയോവില്‍ ജനിച്ചു വളര്‍ന്ന മുപ്പത്തിമൂന്നുകാരനായിരുന്ന ആംഗ്ലിക്കന്‍ വൈദികന്‍ സ്റ്റീഫന്‍ ഹില്‍ജെന്‍ഡോര്‍ഫ് ഇന്നു കത്തോലിക്ക വൈദികന്‍. ദിവ്യകാരുണ്യനാഥനോടുള്ള ആഭിമുഖ്യവും വര്‍ഷങ്ങള്‍ നീണ്ട പഠനവും ശുശ്രൂഷ ജീവിതവും സഭയുടെ ധാര്‍മ്മിക പാരമ്പര്യവുമാണ് അദ്ദേഹത്തെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചത്. കഠിനാധ്വാനവും, കത്തോലിക്ക സഭയുമായി പൂര്‍ണ്ണ ഐക്യത്തിലാകുവാനുള്ള ആഗ്രഹവും, ദൈവവിളിയും ഈ വഴിത്താരയില്‍ സഹായകമായി മാറിയതായി കത്തോലിക്ക മാധ്യമമായ കാത്തലിക് സ്പിരിറ്റിന് നല്കിയ അഭിമുഖത്തില്‍ മിന്നസോട്ട സ്വദേശി കൂടിയായ ഫാ. സ്റ്റീഫന്‍ ഹില്‍ജെന്‍ഡോര്‍ഫ് സാക്ഷ്യപ്പെടുത്തി.

ആംഗ്ലിക്കന്‍ സഭയിലായിരിക്കുമ്പോള്‍ തന്നെ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു ഹില്‍ജെന്‍ഡോര്‍ഫും ഭാര്യയും. ട്വിന്‍ സിറ്റീസില് പഠനവും, ജോലിയും, പ്രേഷിത പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ 6 വര്‍ഷങ്ങള്‍ ചിലവഴിച്ച ശേഷം ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള പേഴ്സണല്‍ ഓര്‍ഡിനാരിയേറ്റ് ഓഫ് ദി ചെയര്‍ ഓഫ് സെന്റ്‌ പീറ്റര്‍ സഭയില്‍ നിന്നും ഇക്കഴിഞ്ഞ ജൂണ്‍ 29-നാണ് ഹില്‍ജെന്‍ഡോര്‍ഫ് തിരുപ്പട്ടം സ്വീകരിച്ചത്. ആംഗ്ലിക്കന്‍ പാരമ്പര്യത്തില്‍ നിന്നും കത്തോലിക്കാ സഭയിലേക്ക് വരുന്നവര്‍ക്ക് വേണ്ടി 2012 ജനുവരി ഒന്നിനാണ് വത്തിക്കാന്‍ പേഴ്സണല്‍ ഓര്‍ഡിനാരിയേറ്റ് ഓഫ് ദി ചെയര്‍ ഓഫ് സെന്റ്‌ പീറ്റര്‍ സ്ഥാപിച്ചത്. അമേരിക്കയിലേയും, കാനഡയിലേയും കത്തോലിക്കാ ഇടവകകളെ സേവിക്കുകയാണ് ഇവരുടെ ദൗത്യം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...