ഏറ്റുമാനൂർ : എസ് കെ വി ഗവ. എൽപി സ്കൂളിന് പുതിയ വാൻ സമ്മാനിച്ച് മന്ത്രി വി എൻ വാസവൻ. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചെലവഴിച്ചാണ് വാൻ വാങ്ങിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്ത് സ്കൂൾ വാൻ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രദീപ് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത ജോമോൻ, ജനപ്രതിനിധികളായ പി ഡി ബാബു, എം കെ ശശി, കെ എസ് രാഗിണി, മരിയ ഗൊരേത്തി, സിനു ജോൺ,ലൂയി മേടയിൽ, സഹകരണ ബാങ്ക് പ്രസിഡൻ്റ് സുരേന്ദ്ര ബാബു, കോട്ടയം വെസ്റ്റ് എഇഒ അനിത ഗോപിനാഥ്, സിഡിഎസ് ചെയർപേഴ്സൺ എൻ ജെ റോസമ്മ, മുൻ എച്ച് എം ആർ സുനിമോൾ, ജയകുമാർ എന്നിവർ സംസാരിച്ചു. എച്ച് എം അന്നബെൽ സ്വാഗതവും പിടിഎ പ്രസിഡൻ്റ് രോഹിണി ജയപ്രകാശ് നന്ദിയും പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision