പോലീസുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചു. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ഭൂമി വിട്ടു നൽകാനുള്ള ഉത്തരവ് മുഖ്യമന്ത്രി കൈമാറിയതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
70 സെന്റ് ഭൂമിയാണ് മിനിസ്റ്റേഷനായി അനുവദിച്ചിരിക്കുന്നത്. നിർമ്മാണത്തിനായുള്ള ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നതാണ്. സാങ്കേതിക അനുമതിയും പ്ലാനും ഉടൻ തയ്യാറാക്കി ജൂലൈ മാസത്തിൽ തന്നെ ടെൻഡർ വിളിക്കും. ഓഗസ്റ്റ് മാസത്തിൽ തന്നെ ശിലാസ്ഥാപനവും നടത്തും. ഏറ്റുമാനൂർ നിവാസികൾക്ക് ഓണസമ്മാനം ആയിരിക്കും മിനി സിവിൽ സ്റ്റേഷന്റെ ശിലാസ്ഥാപനം. ഒരു വർഷത്തിനുള്ളിൽ സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ ക്ലബ്ബിന്റെ ജന്മദിനാഘോഷവും നവീകരിച്ച പുതിയ പ്രസ് ക്ലബ് ഹാളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അതിരമ്പുഴയിൽ 25 ലക്ഷം രൂപ ചിലവിൽ ബസ് ബേ നിർമ്മിക്കുമെന്നും അതിരമ്പുഴ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision