ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം പ്രതിമാസം 26000 രൂപയാക്കുക, പെൻഷൻ, പി എഫ് ഗ്രാറ്റുവിറ്റി അനുവദിക്കുക ഇൻഷുറൻസ് പുന:സ്ഥാപിക്കുക
ബജറ്റിൽ സംസ്ഥാനത്തിനർഹമായ വിഹിതം കേന്ദ്ര ഗവൺമെന്റ് അനുവദിച്ച് നൽകുക, തുടങ്ങിയ മുദ്രാവാക്യം ഉയർത്തി ആശാ വർക്കർമാർ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു ഏറ്റുമാനൂർ ഏരിയയിൽ ഗാന്ധിനഗർ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
ഗാന്ധിനഗർ കുരിശുപള്ളി ജംങ്ഷനിൽ നിന്നും മാർച്ച് സംഘടിപ്പിച്ചു തുടർന്ന് നടന്ന ധർണ്ണ സിഐടിയു ജില്ല വൈസ് പ്രസിഡന്റ് കെ എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആശ വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയ പ്രസിഡൻ്റ് ഗീത സാബു അധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി ഇൻ ചാർജ് എം എസ് സാനു,സിഐടിയു ഏരിയ സെക്രട്ടറി പി വി പ്രദീപ്,ഏരിയ പ്രസിഡന്റ് കെ എൻ രവി,അംഗനവാടി വർക്കേഴ്‌സ് യൂണിയൻ ജില്ല സെക്രട്ടറി സി എ ഗീത,സിഐടിയു ആശ വർക്കേഴ്സ് യൂണിയൻ ജില്ല കമ്മിറ്റിയംഗം സാലി ജയചന്ദ്രൻ,കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ഗീത ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. സിഐടിയു ആശ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ബീന പ്രമോദ് സ്വാഗതം പറഞ്ഞു.