കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ എലിപ്പനി കൂടുതലായി കണ്ടെത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. പ്രദേശങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ഓട, കുളം, ചാലുകള്‍ എന്നിവ ശുചീകരിക്കുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, വെള്ളക്കെട്ടുമായി സമ്പര്‍ക്കമുണ്ടായവര്‍ എന്നിവരുടെയും മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെയും വീടുകളില്‍ 20, 21, 22 തീയതികളിലായി ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരുന്ന് എത്തിക്കും.
കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം എന്നിവിടങ്ങളിൽ എലിപ്പനി വ്യാപനം; പ്രതിരോധ മരുന്ന് വിതരണം ഊര്‍ജ്ജിതമാക്കി
Date: