ആധുനിക ലോകചരിത്രത്തെ രണ്ടായി തിരിക്കുന്ന നിർണ്ണായക ഘട്ടമാണ് രണ്ടാം ലോകമഹായുദ്ധ കാലം.
അതിന് മുമ്പുള്ള ലോകചരിത്രത്തിൽനിന്ന് തികച്ചും വിഭിന്നമാണ് പിന്നീട് ലോകക്രമത്തിൽ സംഭവിച്ചിട്ടുള്ള ഗതിമാറ്റങ്ങൾ. അതിനാൽത്തന്നെ, രാജ്യങ്ങളുടെയും വംശങ്ങളുടെയും ചരിത്രങ്ങളെയും വിവിധ പ്രത്യയ ശാസ്ത്രങ്ങളുടെ സമീപനങ്ങളെയും രണ്ടുവിധത്തിൽ വേണം വായിക്കാൻ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിനും ഐക്യരാഷ്ട്രസഭയുടെ ആരംഭത്തിനും ശേഷം വലിയ മാറ്റങ്ങൾ ലോകത്തിൽ സംഭവിച്ചു. ഇരുണ്ട ചരിത്രങ്ങളുടെ തടവറയിൽനിന്ന് ഏതാണ്ട് എല്ലാ സമൂഹങ്ങളും സ്വതന്ത്രമായത് അതിനുശേഷമാണ്.
തീവ്രവാദവും യുദ്ധവും ഒരു പരിഹാര മാർഗ്ഗമല്ല, എല്ലാ യുദ്ധങ്ങളും തോൽവിയാണ്; അക്കാരണത്താൽ ആക്രമണം നിർത്തിവയ്ക്കണമെന്നാണ് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടത്. നിഷ്കളങ്കരും നിരപരാധികളുമായ ജനലക്ഷങ്ങളുടെ വേദനയെ മുന്നിർത്തിയായിരുന്നു പാപ്പയുടെ വാക്കുകൾ
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പ്രതിസന്ധികൾ രൂക്ഷമായിരുന്ന ഇസ്രായേൽ – പലസ്തീൻ പ്രദേശത്തിൽ 1947ൽ ഐക്യരാഷ്ട്രസഭ സ്വീകരിച്ച നിലപാട് യഹൂദർക്കും പലസ്തീനികൾക്കും രണ്ടു രാജ്യങ്ങൾ എന്നതായിരുന്നു. തീരുമാനം അംഗീകരിച്ച യഹൂദർ ഇസ്രായേൽ എന്ന രാജ്യം 1948 ൽ പ്രഖ്യാപിച്ചെങ്കിലും പലസ്തീനികളും അറബ് രാജ്യങ്ങളും അത് അംഗീകരിച്ചില്ല എന്ന് മാത്രമല്ല, രാജ്യപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഈജിപ്ത്, സിറിയ, ഇറാഖ്, ജോർദാൻ, ലെബനോൻ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായി യുദ്ധത്തിന് മുന്നിട്ടിറങ്ങി. എന്നാൽ യുദ്ധത്തിൽ അവർ പരാജയപ്പെടുകയും പലസ്തീനിന് അനുവദിക്കപ്പെട്ടിരുന്ന ചില പ്രദേശങ്ങൾകൂടി ഇസ്രയേലിന്റെ ഭാഗമാവുകയും ചെയ്തു. മറ്റു പ്രദേശങ്ങൾ അതോടെ യുദ്ധത്തിനിറങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലായി മാറി. പിന്നീട് പലപ്പോഴായി പരിഹാര ശ്രമങ്ങൾ പലരീതിയിൽ നടന്നിരുന്നെങ്കിലും മറുവശത്ത് ഇസ്രയേലിനെതിരെ നിരന്തര ആക്രമണങ്ങളും നടന്നുകൊണ്ടിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision