ഇസ്രായേലിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം SMYM പാലാ രൂപത.

Date:

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ധാരാളം ഇന്ത്യക്കാർ പ്രത്യേകിച്ച്, മലയാളികൾ ഇസ്രായേലിൽ Job Visa യിൽ താമസിക്കുന്നവരാണ്. ആതുരശുശ്രൂഷാ രംഗത്തും,കെയർ ഹോമുകളിലും മറ്റ് തൊഴിലിടങ്ങളിലുമാണ് മലയാളികൾ പ്രധാനമായും സേവനം ചെയ്യുന്നത്. ഇസ്രായേലിലെ നമ്മുടെ സഹോദരങ്ങളും അവരുടെ കുടുംബാഗങ്ങളും കടുത്ത മാനസിക വൈകാരി സംഘർഷത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഇടവകകളും സംഘടനകളും ഇസ്രായേലിൽ ആയിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി വിവരങ്ങൾ കൈമാറുകയും അവർക്ക് ആത്മവിശ്വാസം പകരുകയും വേണം. ഇതിൽ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് വളരെ കാര്യക്ഷമമായി ഇടപെടുന്നുണ്ട്.
പതിവിൽനിന്നും വ്യത്യസ്തമായി വെറുമൊരു സംഘർഷത്തിനപ്പുറം യുദ്ധത്തിന്റെ സാഹചര്യമാണ് പശ്ചിമേഷ്യയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഇസ്രായേലിൽ ഉള്ള എണ്ണായിരത്തോളം മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പാലാ രൂപതയിലെ യുവജനസംഘടന എസ്.എം വൈ എം ആവശ്യപ്പെടുന്നു.
മേഖലയിൽ സമാധാനം എത്രയും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിന് എല്ലാവരുടെയും പ്രത്യേക പ്രാർത്ഥനയും ആവശ്യമാണ്. ഓരോ യുദ്ധത്തിലും നിഷ്കളങ്കരാണ് വധിക്കപ്പെടുന്നത്. യുദ്ധം പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമല്ലെന്ന് സമൂഹം തിരിച്ചറിയട്ടെ. മന:പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ ലോകജനത ഒറ്റപ്പെടുത്തട്ടെ. സമാധാനവും ഐക്യവും മാത്രമായിരിക്കട്ടെ ലോക രാഷ്ട്രങ്ങളുടെ ലക്ഷ്യംഎന്ന് യോഗം അഭിപ്രായപ്പെട്ടു.
എസ്.എം.വൈ.എം.രൂപതാ പ്രസിഡൻ്റ് തോമസ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ.ഫാ.മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, വൈസ് പ്രസിഡൻ്റ് സെഞ്ചു ജേക്കബ് ,ജനറൽ സെക്രട്ടറി ടോണി കവിയിൽ,ഡെപ്യൂട്ടി പ്രസിഡന്റ്‌ ഡോൺ സോണി, സെക്രട്ടറിഅൽഫി ഫ്രാൻസിസ് ജോയിന്റ് സെക്രട്ടറി മെർലിൻ സാബു ട്രഷറർ എബി നൈജിൽ കെ സി വൈ എ സ്റ്റേറ്റ് സിൻഡിക്കേറ്റ് ജിയോ, റിയാ,സിൻഡിക്കേറ്റ് കൗൺസിലർസ് മാർട്ടിൻ വി രാജു,നീതു, മഞ്ജു, ജിസ്,റെമിൻ,ബ്രദർ ജോർജ് പൊട്ടനാനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...

ലോകത്തെ സമ്പദ് ശക്തിയാകാൻ ഭൂട്ടാൻ്റെ കുതിപ്പ്

പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം...