തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രധാന പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഡിഎംകെയും സീമാന്റെ നാം തമിഴർ കക്ഷിയും തമ്മിലാകും മത്സരം.
നാല് വർഷത്തിനിടെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് മണ്ഡലത്തിൽ നടക്കുന്നത്. എംഎൽഎ ആയിരുന്ന തിരുമകൻ ഇവേരയുടെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് നേതാവ് ഇളങ്കോവനും ഡിസംബറിൽ മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.